Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

എങ്ങും എന്നും ചന്ദനസുഗന്ധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2017, 05:53 am IST
in Samskriti

ആചാരനിഷ്ഠനായ ഹിന്ദുവിന് ചന്ദനം അനിവാര്യമായ ഒരു പവിത്രവസ്തുവാണ്. ഭക്തിയുടെ ഏറ്റവും പ്രകടമായ ലക്ഷണമായി കണക്കാക്കുന്നത് (പലപ്പോഴും ഭക്തിയുടെ പ്രകടനപരതയെ വിമര്‍ശിക്കാനായി ചൂണ്ടിക്കാണിക്കുന്നതും) ചന്ദനക്കുറിയെയാണ്. ദേവപൂജാകര്‍മങ്ങളില്‍ ചന്ദനം അനിവാര്യമാണ് പിതൃകര്‍മ്മങ്ങളിലും അത് അനുപേക്ഷണീയമാണ്. നമ്മുടെ ദേവതാ സങ്കല്‍പങ്ങള്‍ക്ക് ചന്ദനവുമായി അഭേദ്യമായ ബന്ധമാണുള്ളത്. ഭഗവാന്‍ ശ്രീകൃഷ്ണനെ സ്മരിക്കുമ്പോള്‍ തന്നെ അവിടുത്തെ ‘ചന്ദനചര്‍ച്ചിത നീലകളേബര’മാണ് ഓര്‍മ്മവരിക.

ലളിതാസഹസ്രനാമം ദേവിയെ ചന്ദനക്കുഴമ്പു പുരട്ടിയ അംഗങ്ങളോടുകൂടിയവളായി- ‘ചന്ദനദ്രവദിഗ്‌ദ്ധാംഗീ’ (ലളിതാ സഹസ്രനാമം-മന്ത്രം 434) കാട്ടിത്തരുന്നു. ഇങ്ങനെതന്നെ മറ്റു ദേവതാസങ്കല്‍പങ്ങളിലും ചന്ദനബന്ധം കാണാവുന്നതാണ്. ശീതളിമയുടെ പര്യായമായ ചന്ദനത്തിന് ഹൈന്ദവസാംസ്‌കാരിക ജീവിതത്തില്‍ അദ്വിതീയമായ സ്ഥാനമാണ് നല്‍കപ്പെട്ടിരിക്കുന്നത് എന്നാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്. ഒരു ഹിന്ദു, ജീവിതാരംഭം മുതല്‍ അന്ത്യംവരെ ചന്ദനത്തെ ഒരുവിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ പ്രയോജനപ്പെടുത്തുന്നു.

ചന്ദനത്തിന് നമ്മുടെ സാംസ്‌കാരിക ജീവിതവുമായുള്ള ബന്ധമൊന്നു പരിശോധിക്കാം. അത്യന്തം ശീതളവും സുഗന്ധപൂരിതവുമായ ചന്ദനത്തിന്റെ മാഹാത്മ്യത്തെപ്പറ്റി വര്‍ണിക്കുന്നതിനു വാക്കുകള്‍ മതിയാകില്ല. മതപരമായ ചടങ്ങുകളിലും… സ്വാഗതസല്‍ക്കാര വേളകളിലും ചന്ദനതിലകം അണിയിക്കുന്നതിനു വളരെ പ്രാധാന്യമുണ്ട്. ഇത് നമ്മുടെ അനുഷ്ഠാനത്തിന്റെയും ആത്മീയതയുടെയും മാത്രമല്ല, ശുഭാപ്തി വിശ്വാസത്തിന്റെയുംകൂടി സൂചനയാണ്. ഇതിന് ശാസ്ത്രീയമായും മഹത്വമുണ്ട്.

ചന്ദനത്തിന്റെ ഔഷധഗുണങ്ങളെക്കുറിച്ച് പ്രാചീനഗ്രന്ഥങ്ങളിലും ആധുനികഗ്രന്ഥങ്ങളിലും പരാമര്‍ശിച്ചു കാണാം. കീടങ്ങള്‍, ചര്‍മ്മരോഗങ്ങള്‍ എന്നിവയെ നശിപ്പിക്കുന്നതിനും കുളിര്‍മ്മ പകരുന്നതും ഹൃദയത്തിനു ഗുണകരവും ആഹാരത്തില്‍ രുചിയില്ലായ്‌മ അകറ്റുന്നതും മലവും പിത്തവും ക്രമീകരിക്കുന്നതുമാണ് ചന്ദനമെന്ന് ‘ചാരുചര്യ’ എന്ന ആരോഗ്യശാസ്ത്രഗ്രന്ഥം പ്രസ്താവിക്കുന്നു. ബലം, വര്‍ണപ്രസാദം, ദേഹസുഖം, മനസ്സിനുണര്‍വ്വ് എന്നിവയ്‌ക്കും പുറമെ ഐശ്വര്യവും അത് പ്രദാനം ചെയ്യുന്നുവെന്നും പറഞ്ഞിട്ടുണ്ട്. ഇക്കാരണങ്ങളാലായിരിക്കാം ചന്ദനക്കുറിയിടുമ്പോള്‍ താഴെ കൊടുത്തിരിക്കുന്ന ഒരു മന്ത്രം ചൊല്ലണമെന്ന വിധിയുമുണ്ട്.

”കാന്തിം ലക്ഷ്മീം ധൃതിം സൗഖ്യം

സൗഭാഗ്യമതുലം ബലം

ദദാതി ചന്ദനം നിത്യം

സതതം ധാരയാമ്യഹം.”

(ചന്ദനം- കാന്തി, ഐശ്വര്യം, മനഃശക്തി, സൗഖ്യം, സൗഭാഗ്യം, അതീവബലം എന്നിവ നല്‍കുന്നതാണ്. ഞാന്‍ അങ്ങനെയുള്ള ചന്ദനം കുറിയിടുന്നു.)

പ്രതിദിനം പൂജാദികള്‍ ചെയ്യുന്ന ഭവനങ്ങളിലെല്ലാം തന്നെ ചന്ദനം സൂക്ഷിക്കുക പതിവാണ്. ഭഗവാന് ചന്ദനം ചാര്‍ത്തുന്നതിനു പുറമെ ഭക്തന്‍ നെറ്റിയില്‍ ചന്ദനക്കുറി തൊടുകയും ചെയ്യുന്നു. ഔഷധഗുണങ്ങളുള്ള ചന്ദനം അണിയുന്നതു നമ്മുടെ ശരീരത്തിന് ഗുണകരമാണ്. അതുകൊണ്ടുകൂടിയാണ് ദേവാലയങ്ങളിലും പൂജാവേളകളിലും ഇത് അവിഭാജ്യഘടകമായിത്തീര്‍ന്നിരിക്കുന്നത്. ചന്ദനത്തിന്റെ തടിക്കു വിലയേറും. എങ്കില്‍പ്പോലും ചെറിയൊരു കഷ്ണം ചന്ദനം എല്ലാ ഭവനകളിലും സൂക്ഷിക്കുക പതിവുണ്ട്.

ചന്ദനത്തിന് ബഹുവിധ ഉപയോഗങ്ങള്‍ ഉള്ളതുകൊണ്ടാണത്. മരണശേഷമുള്ള സംസ്‌കാരത്തിന് ചന്ദനത്തടി (ഒരു ചെറുകഷ്ണമെങ്കിലും) ഉപയോഗിക്കുക പതിവുണ്ട്. പൂജാദികളിലും യജ്ഞങ്ങള്‍ക്കും ഹോമങ്ങള്‍ക്കും ചന്ദനമുട്ടിയും ചന്ദനത്തിന്റെ പൊടിയും ഉപയോഗിച്ചുവരുന്നു. ചന്ദനത്തിന്റെ ഒരു വകഭേദമായ രക്തചന്ദനം വളരെയധികം ഉപയോഗപ്രദമാണ്. ഇതു സൗന്ദര്യവര്‍ധകവും അനേകം ഔഷധഗുണങ്ങള്‍ ഉള്ളതുമാണ്. ഗോപീചന്ദനം ഇവയുടെ കൂട്ടത്തില്‍പ്പെടുന്നതല്ല. അതൊരു വിശേഷതരം മണ്ണാണ്. ഗോപീചന്ദനം വിഷ്ണുദേഹത്തില്‍നിന്ന് ഉത്ഭവിച്ചതായിട്ടാണ് പറയപ്പെട്ടിരിക്കുന്നത്. ഗോപീചന്ദനം കുറിയിടുമ്പോല്‍ ചൊല്ലുവാനും ഒരു പ്രാര്‍ത്ഥനയുണ്ട്.

”ഗോപീചന്ദന പാപഘ്‌ന

വിഷ്ണുദേഹസമുദ്ഭവ

ചക്രാങ്കിത നമസ്തുഭ്യം

ധാരണാമുക്തിദോ ഭവ.”

(പാപഹാരിയും വിഷ്ണുദേഹസമുദ്ഭൂതനും ചക്രാങ്കിതനുമായ ഗോപീചന്ദനമേ, നിനക്ക് നമസ്‌കാരം. നിന്നെ കുറിയിടുന്ന എനിക്ക് നീ മുക്തിപ്രദനാകേണമേ!)

നമ്മുടെ സാംസ്‌കാരിക സമ്പത്താണ് ചന്ദനം. എല്ലായിടത്തും സുഗന്ധം പരത്തി, ഏവര്‍ക്കും കുളിര്‍മ്മ പ്രദാനം ചെയ്യുന്ന ചന്ദനം നമുക്കൊരു മാതൃകകൂടി നല്‍കുന്നുണ്ട്. ചന്ദനം വെള്ളം ചേര്‍ത്തരച്ചു ഭഗവാന് സമര്‍പ്പിക്കുന്നതിലൂടെ നമ്മുടെ സമര്‍പ്പണഭാവമാണ് പ്രകടമാകുന്നത്. ചന്ദനം വെള്ളവുമായി യോജിക്കുന്നതുവഴി അതിന് സ്വന്തമായ അസ്തിത്വമില്ലാതാകുന്നു. ഭഗവാനില്‍ ശരണാഗതിയടയുന്നതു വഴി ഭക്തനും വേറിട്ടൊരു അസ്തിത്വമില്ലാതാകുന്നു. സര്‍വ്വസമര്‍പ്പണം കൊണ്ടേ ഇത് സാദ്ധ്യമാകൂ. ഈ തത്ത്വമാണ് മഹാത്മാ രവിദാസിന്റെ ‘പ്രഭുജീ… തുമ് ചന്ദന് ഹമ് പാനീ…’ എന്ന പ്രശസ്തമായ വരികള്‍ വ്യക്തമാക്കുന്നത്.

ചന്ദനം,സ്വയം അരഞ്ഞരഞ്ഞു സുഗന്ധം പരത്തുന്നു. ചന്ദനവൃക്ഷം തന്റെ മുടി മുറിക്കുമ്പോഴും സുഗന്ധം പരത്തുന്നു. ഏത് ആപത്തിനെയും പുഞ്ചിരിയോടെ നേരിട്ട്, മറ്റുള്ളവര്‍ക്ക് നന്മ ചെയ്യുന്ന മഹാന്മാരെ ചിത്രീകരിക്കാന്‍ ചന്ദനത്തിന്റെ ഈ സവിശേഷതകള്‍ പലപ്പോഴും ചൂണ്ടിക്കാണിക്കപ്പെടാറുണ്ട്. തന്നെ മുറിക്കുന്ന മഴുവിന്റെ തന്നെ വായ്‌ത്തല സുഗന്ധിതമാക്കുന്ന ചന്ദനവൃക്ഷത്തെ ഉദാഹരിച്ചു സജ്ജനങ്ങളുടെ സ്വഭാവവൈശിഷ്ട്യം ചിത്രീകരിക്കുന്ന ഒരു സുഭാഷിതം സ്വഭാവവൈശിഷ്ട്യം ചിത്രീകരിക്കുന്ന ഒരു സുഭാഷിതം ഉദ്ധരിച്ചുകൊണ്ട് ഈ ചന്ദനചിന്തകള്‍ ഉപസംഹരിക്കാം.

”സുജനോ ന യാതി വൈരം

പരഹിതനിരതോ വിനാശകാലേളപി

ഛേദേവേള ചന്ദനതരുഃ

സുരഭയതി മുഖരം കുഠാരസ്യ.”

(വല്ലഭദേവസുഭാഷിതവലി 235)

അര്‍ത്ഥം: സദാ പരഹിതനിരതരായ സജ്ജനങ്ങള്‍ വിനാശകാലത്തു തങ്ങളെ നശിപ്പിക്കുന്നവരോടുപോലും ശത്രുത പുലര്‍ത്തുകയില്ല. തന്നെ മുറിക്കുന്ന മഴുവിന്റെതന്നെ വായ്‌ത്തലയെ ചന്ദനത്തരു സുഗന്ധിതമാക്കുന്നു.

(മാതാ അമൃതാനന്ദമയി മഠം പ്രസിദ്ധീകരിച്ചിട്ടുള്ള സംസ്‌കൃതി എന്ന ലേഖന സമാഹാരത്തില്‍ നിന്ന്)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സൗജന്യ ചികിത്സ, മികച്ച അന്തരീക്ഷമെന്ന് ജർമ്മൻ പൗരൻ : എന്നാൽ അത് കേരളമായിരിക്കുമെന്ന് കമ്യൂണിസ്റ്റുകാരൻ  ; ഗുജറാത്താണെന്ന് തിരുത്തി ജർമ്മൻ പൗരൻ

Kerala

വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരുന്ന ആറാം ക്ലാസ് വിദ്യാര്‍ഥിയെ കാട്ടുപന്നി ആക്രമിച്ചു

India

‘ ബാബറി മസ്ജിദ് പണിയണമെന്ന് പറയുന്നവർക്കൊപ്പം ഇരിക്കുന്നതിനേക്കാൾ ഞങ്ങൾക്ക് ഇഷ്ടം 20 വർഷം പ്രതിപക്ഷത്ത് ഇരിക്കുന്നതാണ് ‘ ; അമിത് ഷാ

Kerala

കേരളത്തില്‍ ബിജെപിക്ക് വലിയ മുന്നേറ്റമുണ്ടാകുമെന്ന് നരേന്ദ്ര മോദി, സ്ത്രീകള്‍ വലിയ തോതില്‍ ബൂത്തിലെത്തിയത് ഗുണമാകും

Kerala

ആലപ്പുഴയില്‍ ഡോ. സേതു ലക്ഷ്മി ആത്മഹത്യാ ശ്രമം നടത്തിയ സംഭവത്തില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി,ഹര്‍ജി നല്‍കിയത് പ്രതിശ്രുത വരന്‍

പുതിയ വാര്‍ത്തകള്‍

ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് നല്‍കരുതെന്ന മുഖപ്രസംഗം ദീപിക പത്രത്തിന് വേണ്ടി എഴുതിയത് ആര്? അച്ചടിച്ചത് മാനേജ് മെന്‍റിന്റെ അറിവോടെയോ?

പയ്യന്നൂരില്‍ അക്രമ സംഭവങ്ങള്‍: സര്‍വകക്ഷി സമാധാന യോഗം പൂര്‍ത്തിയായി

വിവാദമായ ഫെയ്സ്ബുക്കില്‍ പോസ്റ്റിനൊപ്പം പങ്കുവെച്ച ഫോട്ടോ

ജീവിതത്തില്‍ നമോദിയെപ്പോലെ ആകരുത്, പക്ഷെ ക്യാമറ കാണുമ്പോള്‍ മോദിയെപ്പോലെ തലയുയര്‍ത്തിനോക്കണം, ചന്തു സലിംകുമാറിന്റെ പോസ്റ്റ്

ഇന്ത്യയുടെ നിരോധിച്ച 500 രൂപാ നോട്ടുകെട്ടുകളുമായി കളിക്കുന്ന പാകിസ്ഥാനിലെ തെരുവ് ബാലന്മാര്‍…

ഫർമാൻ ഖാനെ മധ്യപ്രദേശ് പോലീസ് ഉടൻ കസ്റ്റഡിയിലെടുക്കും ; വിവാഹത്തിൽ സിപിഎം – പോപ്പുലർ ഫ്രണ്ട് പങ്ക് അന്വേഷിക്കാൻ കേരളത്തിലേയ്‌ക്കും എത്തിയേക്കും

മഹാരാഷ്‌ട്രയിലെ നാസിക്കില്‍ നടന്നത് കോര്‍പറേറ്റ് ജിഹാദോ? ഐടി സ്ഥാപനങ്ങളിലെ ജൂനിയർ ജീവനക്കാരെ മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നു

മാര്‍ക്കറ്റില്‍ കശാപ്പിനായി എത്തിച്ച പോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി

കാക്കനാട് വനിതാ ജയിലില്‍ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം അടിപിടിയില്‍ കലാശിച്ചു

താമരശേരി കോടതിക്ക് മുന്നില്‍ കാമുകന്റെ സുഹൃത്തുക്കളും പെണ്‍കുട്ടിയുടെ ബന്ധുക്കളും തമ്മില്‍ കൂട്ടത്തല്ല്

ബിജെപി 33 ശതമാനം സീറ്റ് വനിതകള്‍ക്ക് നല്‍കുന്നു, കോണ്‍ഗ്രസ് അത് പാലിക്കുന്നില്ല, തമിഴ്നാട്ടിലെ മഹിളാ കോണ്‍ഗ്രസ് നേതാവ് രാജിവെച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.