ജിം മാറ്റിസ്
വാഷിംഗ്ടണ്‍: രാസായുധങ്ങള്‍ക്കായി സിറിയ വന്‍ തോതില്‍ പണമൊഴുക്കുന്നുവെന്ന് അമേരിക്ക. ഇതു സംബന്ധിച്ച കാര്യം യുഎസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസാണ് അറിയിച്ചത്.
സ്വന്തം ജനതയുടെ മേല്‍ സിറിയ വീണ്ടും രാസായുധങ്ങള്‍ പ്രയോഗിക്കുമെന്നും സിറിയയിലെ ഐഎസ് ഭീകരര്‍ക്കെതിരെയാണ് യുഎസ് സൈനിക നടപടിയെന്നും അദ്ദേഹം പറഞ്ഞു.
ഏപ്രില്‍ നാലിന് സിറിയ സ്വന്തം ജനങ്ങളുടെ മേല്‍ രാസായുധം പ്രയോഗിച്ചെന്നും ഇത്തരതിലുള്ള കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടാകുമെന്നു ഇന്റലിജന്‍സ് വിവരം ലഭിച്ചെന്നും മാറ്റിസ് പറഞ്ഞു.
സിറിയയിലെ സൈനിക നടപടികളുടെ ഉത്തരവാദിത്വം തങ്ങള്‍ക്കുണ്ടെന്നും മാറ്റിസ് കൂട്ടിച്ചേര്‍ത്തു.
















