വാഷിംഗ്ടണ്‍: ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗിന്റെ യുഎസ് സന്ദര്‍ശനം വിജയകരമായിരുന്നുവെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനു അദ്ദേഹത്തിന്റെ സന്ദര്‍ശനം സഹായകമാകുമെന്നാണ് പ്രതീക്ഷയെന്നും ഇരുരാജ്യങ്ങള്‍ക്കും ഗുണമാകുന്ന കരാറുകള്‍ സംബന്ധിച്ച് ശുഭകരമായ ചര്‍ച്ചകളാണ് നടന്നതെന്നും ട്രംപ് വ്യക്തമാക്കി.
ബുധനാഴ്ച രാവിലെ ചൈനീസ് പ്രസിഡന്റുമായി ഫോണില്‍ സംസാരിച്ച ട്രംപ് താന്‍ അധികം വൈകാതെ ചൈനയില്‍ എത്തുമെന്നും അറിയിച്ചു.
















