വാഷിംഗ്ടണ്‍: അസാദിനെപ്പോലൊരു മൃഗത്തിന് എന്തിനാണ് റഷ്യ പിന്തുണ നല്‍കുന്നതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്.
റഷ്യന്‍ നടപടിയെ കടന്നാക്രമിച്ച ട്രംപ് താന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മോശപ്പെട്ട മനുഷ്യനാണ് അസാദ്. അദ്ദേഹത്തിനു പിന്തുണ നല്‍കുന്നത് റഷ്യന്‍ പ്രസിഡന്റിന് വ്‌ളാദിമിര്‍ പുടിനും അദ്ദേഹത്തിന്റെ രാജ്യത്തിനും നല്ലതല്ലെന്നും ട്രംപ് ആവര്‍ത്തിച്ചു.
സിറിയയിലെ ഖാന്‍ഷെയ്‌ക്കൂണ്‍ നഗരത്തില്‍ സിറിയന്‍ യുദ്ധവിമാനങ്ങള്‍ രാസായുധാക്രമണം നടത്തി 87 പേരുടെ ജീവനെടുത്ത സംഭവത്തെ കണ്ടില്ലെന്നു നടിക്കാന്‍ തനിക്കാകുമായിരുന്നില്ലെന്നും, അതിനാലാണ് സിറിയന്‍ വ്യോമതാവളത്തില്‍ ക്രൂസ് മിസൈല്‍ ആക്രമണം നടത്തിയതെന്നും ട്രംപ് വ്യക്തമാക്കി.
















