കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ കോടികളുടെ മയക്കുമരുന്ന് വേട്ട. 2.6 കോടി യുഎസ് ഡോളര്‍ വിലവരുന്ന മയക്കുമരുന്നാണ് സൈന്യം പിടികൂടിയത്. നഗര്‍ഹാര്‍ പ്രവിശ്യയില്‍ സൈന്യം നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നു പിടികൂടിയത്.
8500 കിലോ ഹെറോയിനും 230 കിലോ അമോണിയം ക്ലോറൈഡും മറ്റു ചില രാസവസ്തുക്കളുമാണ് പിടികൂടിയത്.
സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഇവ ഉപയോഗിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
















