Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗൃഹം സ്വര്‍ഗ്ഗമാക്കുക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2017, 12:03 am IST
in Samskriti

ആത്മീയപാരമ്പര്യത്തിന്റെ ചരിത്രത്തില്‍ അമ്മപഠിപ്പിച്ച ധ്യാനമാര്‍ഗ്ഗം ഒരു നാഴികക്കല്ലാണ്. അമ്മയുടെ ഉദ്‌ബോധനങ്ങളില്‍ ഊന്നി നില്‍ക്കുന്ന കാര്യം മായാവാദമല്ല. പ്രവൃത്തിരാഹിത്യമല്ല, മറിച്ച് ജീവിതത്തിന്റെ എല്ലാ മേഖലയേയും ആത്മീയവല്‍കരിക്കുക എന്നതാണ്. ഓരോ ഗൃഹത്തേയും ആത്മീയസ്വര്‍ഗ്ഗമാക്കി ഉയര്‍ത്താന്‍ അമ്മയുടെ അവതാരത്തിനും ഉദ്‌ബോധനങ്ങള്‍ക്കും ഏറ്റവും ലളിതമായ ഉപദേശങ്ങളില്‍പോലും ധര്‍മ്മത്തെ വ്യക്തമായി നിര്‍വചിച്ചിട്ടുണ്ട്. ധാര്‍മ്മികമായ ജീവിതത്തിന് ഉത്തേജനമേകുന്നതാണ് അമ്മയുടെ സന്ദേശം. ദമ്പതികള്‍ ധാര്‍മ്മികതയില്‍ ഉറച്ചു നില്‍ക്കണം അത് ആദ്ധ്യാത്മിക പുരോഗതിക്കു വേണ്ട കാര്യമാണ്. കൃപയ്‌ക്കും മാര്‍ഗ്ഗദര്‍ശനത്തിനും വേണ്ടി അമ്മയെ സമീപിക്കുന്നവര്‍ക്ക് അമ്മ പരമമായ രക്ഷ നല്‍കുന്നു. സ്‌നേഹത്തോടെ കൂടെ നടക്കുന്നു.

ആന്തരിക പരിശുദ്ധി

അന്തക്കരണം പരിശുദ്ധമാവുമ്പോള്‍ മാത്രമേ ഈശ്വരദര്‍ശനം ലഭിക്കുകയുള്ളു. നിരന്തരമായ ഈശ്വരസ്മരണ, സത്യത്തിനെ ഏകാഗ്രമനസ്സോടെ ധ്യാനിക്കല്‍, സ്വര്‍ത്ഥക വെടിഞ്ഞ് സേവനമനോഭാവത്തോടെ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കല്‍ എന്നിവയാണ് ആത്മസാക്ഷാത്കാരത്തിനായി അമ്മ നിര്‍ദേശിക്കുന്ന ആദ്ധ്യാത്മികചര്യകള്‍.

ഗൃഹസ്ഥാശ്രമം

ഗൃഹസ്ഥാശ്രമ ജീവിതത്തെ സംബന്ധിച്ചിടത്തോളം പതിയും, പത്‌നിയും പരസ്പരം ഈശ്വരന്റെ പ്രതിരൂപമായി കണക്കാക്കുകയും ആത്മൈക്യത്തിന്റെ ആനന്ദം കണ്ടെത്തുകയും വേണം. പ്രേമത്തിന്റെ മൂന്നു രൂപമായി മനസ്സില്‍ കാണേണ്ടത് ഈശ്വരനെ മാത്രമാണ്.

പെണ്‍കുട്ടിയ്‌ക്കൊരു പൂമാല

അമ്മയുടെ സായാഹ്നസല്‍സംഗങ്ങളില്‍ പങ്കെടുക്കാന്‍ പോകുന്ന ഭക്തജനങ്ങള്‍ അമ്മയ്‌ക്ക് അര്‍പ്പിക്കാന്‍ കുറച്ചു പുഷ്പങ്ങളും കൈയില്‍ കരുതുക പതിവുണ്ട്. അമ്മയുടെ ഗൃഹത്തിലേയ്‌ക്കു പോകുന്ന വഴിയില്‍ ഒരു പരദൂഷണക്കാരി സ്ത്രീയുണ്ടായിരുന്നു. അവര്‍ സല്‍സംഗത്തിനു പോകുന്നവരെ കളിയാക്കുകയും പഴി പറയുകയും ചെയ്യുമായിരുന്നു. എന്താണ് ദിവസവും ഇങ്ങനെ പോകാനുള്ളത്? അതുകൊണ്ട് എന്താ കിട്ടാന്‍ പോകുന്നത്? എന്നൊക്കെ ആ സ്ത്രീ പോകുന്നവരോട് ചോദിക്കും. ഒരു ദിവസം എന്തുകൊണ്ട് എനിക്കും അവിടംവരെ ഒന്നു പോയികൂടാ എന്ന് ഈ സ്ത്രീയുടെ മനസ്സില്‍ തോന്നി. അവിടെ എന്താണ് നടക്കുന്നതെന്ന് അറിയാമല്ലോ. അങ്ങനെ അവരും അമ്മയ്‌ക്കു സമര്‍പ്പിക്കുവാന്‍ നല്ല സുഗന്ധമുള്ള മുല്ലപ്പൂ കോര്‍ത്ത് ഒരു മാലയുണ്ടാക്കി അതുമായി പുറപ്പെട്ടു. അമ്മയുടെ ഗൃഹത്തിലെ സല്‍സംഗത്തിന് സ്ഥിരമായി പോയിക്കൊണ്ടിരുന്ന ഒരു പെണ്‍കുട്ടി ആ മാല കണ്ടപ്പോള്‍ ഒരു കഷ്ണം തരുമോ എന്നു ചോദിച്ചു. ആ സ്ത്രീ അവളെ കുറെ ചീത്ത പറയുകയാണ് ചെയ്തത്. അവള്‍ക്ക് മാല കൊടുത്തതുമില്ല.

രണ്ടുപേരും അമ്മയുടെ ഗൃഹത്തിലെത്തി. സല്‍സംഗം കഴിഞ്ഞപ്പോള്‍ ഓരോരുത്തരായി അമ്മയ്‌ക്ക് പ്രണാമം അര്‍പ്പിക്കാന്‍ മുന്നോട്ട് വന്നു. ഈ പരദൂഷണക്കാരി സ്ത്രീക്ക് അമ്മയുടെ മുന്നിലേയ്‌ക്ക് വരാന്‍ ഒരു മടി. അവള്‍ പരുങ്ങി നിന്നു. അപ്പോള്‍ അമ്മ അവരെ കൈകാട്ടി അടുത്തേയ്‌ക്കു വിളിച്ചു. ആ സ്ത്രീയ്‌ക്ക് സന്തോഷമായി. അവര്‍ അമ്മയ്‌ക്ക് ആ പൂമാല സമര്‍പ്പിച്ചു. ഉടനെത്തന്നെ അമ്മ ആ മാലയിലൊരു കഷ്ണം മുറിച്ചെടുത്ത് ആ പെണ്‍കുട്ടിയെ വിളിച്ച് പൂമാലക്കഷ്ണം കൊടുത്തു. ആ സ്ത്രീയും പെണ്‍കുട്ടിയും അമ്മയുടെ കരുണാര്‍ദ്രമായ പ്രവൃത്തി കണ്ട് അത്ഭുതപ്പെട്ടു നിന്നു. പെണ്‍കുട്ടി ചോദിച്ചപ്പോള്‍ പൂമാല കൊടുക്കാത്തതിനെപറ്റിയോര്‍ത്തപ്പോള്‍ ആ സ്ത്രീക്ക് ജാള്യത തോന്നി.

കള്ളനു കിട്ടിയ അനുഗ്രഹം

അമ്മയുടെ ദര്‍ശനത്തിന് ദൂരസ്ഥലത്തു നിന്നും വരുന്നവരുടെ സൗകര്യത്തിനായി മംഗലാപുരത്ത് അമ്മയുടെ താമസസ്ഥലത്തിനടുത്ത് ഒരു വലിയ വീടു വാടകക്കെടുത്തിരുന്നു. ഭജനയും പ്രവചനങ്ങളും അമ്മയുടെ ദര്‍ശനവും സല്‍സംഗവും കൊണ്ട് ആ സാധനാമന്ദിരം നിരന്തരമായ പരിപാടികളാല്‍ ത്രസിച്ചിരുന്നു. അമ്മയുടെ സാന്നിദ്ധ്യസുഖത്തില്‍ ആനന്ദം അനുഭവിക്കുവാന്‍ ധാരാളം ഭക്തജനങ്ങള്‍ അവിടേയ്‌ക്കു വന്നുകൊണ്ടിരുന്നു. ഒരു കളളന്‍ നെറ്റിയില്‍ കുങ്കുമക്കുറിയുമണിഞ്ഞ് മറ്റു ഭക്തന്മാരുടെ കൂടെ സാധനാമന്ദിരത്തില്‍ എത്തിച്ചേര്‍ന്നു.

ഭക്തിയുടെ മറവില്‍ മോഷണം നടത്തുക എന്നതായിരുന്നു ഉദ്ദേശ്യം. പക്ഷേ അന്നു രാത്രി അവന് അതിശക്തമായ പനി ബാധിച്ചു.

വിറച്ചും കോച്ചിയും അവന് രാത്രി ഉറങ്ങാന്‍ കഴിഞ്ഞില്ല. അമ്മ ഇതറിഞ്ഞപ്പോള്‍ അവനുവേണ്ടി ഭക്ഷണം കമ്പിളി, വസ്ത്രം മരുന്ന് എന്നിവ കൊടുത്തയച്ചു. അവന്‍ അതുമൂലം പെട്ടെന്ന് തന്നെ സുഖം പ്രാപിച്ചു. അത് അവനില്‍ വലിയ പരിവര്‍ത്തനം ഉണ്ടാക്കി. കണ്ണുനീരൊഴുക്കിക്കൊണ്ടവന്‍ അമ്മയുടെ ചരണങ്ങളില്‍ വീണു, തന്റെ ദുരുദ്ദേശ്യത്തെപറ്റി അമ്മയോടു പറയുകയും ക്ഷമായാചനം ചെയ്യുകയും ചെയ്തു. താന്‍ മോഷ്ടിക്കാന്‍ വന്നതായിരുന്നു. പക്ഷേ അമ്മയുടെ അളവറ്റ സ്‌നേഹംകൊണ്ട് ആമ്മ അവന്റെ ഹൃദയംകവര്‍ന്നു. ഇനി എന്നും ധാര്‍മ്മിക മാര്‍ഗ്ഗത്തില്‍ മാത്രമേ ചരിക്കൂ എന്ന് ആ മോഷ്ടാവ് പ്രതിജ്ഞ ചെയ്തു.

(ഡിവൈന്‍ മദര്‍ ശ്രീ രമാദേവി എന്ന പുസ്തകത്തിന്റെ വിവര്‍ത്തനം: കെ. എന്‍. കെ. നമ്പൂതിരി. 9446323355)

(തുടരും)

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ധുരന്ധര്‍ 1500 കോടി വരുമാനം പിന്നിട്ട് കുതിയ്‌ക്കുമ്പോഴും നായിക സാറാ അര്‍ജുന് പ്രാര്‍ഥന ഒഴിഞ്ഞ നേരമില്ല

India

ഗ്ലോബല്‍ ഫയര്‍ പവര്‍ ലിസ്റ്റില്‍ ഇന്ത്യ ലോകത്തിലെ നാലാമത്തെ വ്യോമസേനാ ശക്തി

India

10 കോടി വായ്‌പയെടുത്ത് നടി മീന ചെന്നൈയില്‍ പണിത വീട് അമേരിക്കന്‍ ദമ്പതികള്‍ 100 കോടി രൂപയ്‌ക്ക് വാങ്ങി; ദൃശ്യം 3 റിലീസിനിടയ്‌ക്ക് താരത്തിന് ആഹ്ളാദം

NEW DELHI, JULY 1 (UNI):- Chief of the Army Staff General Upendra Dwivedi talking to newsmen at the South Block lawn prior to assume of office, in New Delhi on Monday.UNI PHOTO-PSB14U
India

സബ് കാ മാലിക് ഏക് ഹെ….ഓപ്പറേഷന്‍ സിന്ദൂറില്‍ മുസ്ലിങ്ങളുടെ പ്രാര്‍ത്ഥനാ സമയത്ത് ഇന്ത്യന്‍ സേന ആക്രമണം ഒഴിവാക്കിയിരുന്നു

India

റഷ്യ 40 ശതമാനം ഡിസ്കൗണ്ടില്‍ ഗ്യാസ് നല്‍കും, ഇന്ത്യയ്‌ക്ക് നേട്ടമാകും

പുതിയ വാര്‍ത്തകള്‍

തെക്കോട്ടു ദർശനമായി വീട് പണിയാമോ ? ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

കൂവളം ഏത് ഭാഗത്ത് നടണം , എങ്ങനെ പരിപാലിക്കണം ?

‘ ഞാൻ നല്ല ഭർത്താവാണ്, ഖുഷ്ബു ഒരു റൗഡി ബേബിയും ‘ ; സന്തോഷ ദാമ്പത്യത്തിന്റെ രഹസ്യം പറഞ്ഞ് സുന്ദർ

തൃശൂരിനെ പത്മജ ഇങ്ങെടുക്കുമോ? തൃശൂര്‍ നഗരത്തില്‍ ജയിക്കുമെന്ന് പറയാന്‍ ധൈര്യപ്പെടാതെ സിപിഎം ജില്ലാസെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദറും

തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് മുന്നില്‍ ഓട്ടോറിക്ഷ ഡ്രൈവറെ റെയില്‍വേ എസ് ഐ മര്‍ദിച്ചെന്ന് പരാതി

36 ലക്ഷം വർഷങ്ങൾക്കിടയിൽ ഇതാദ്യം : ഭൂമിയുടെ ഭ്രമണ വേഗത കുറയുന്നു, വരുന്നത് വൻ മാറ്റങ്ങളെന്ന് ഗവേഷകർ

സ്റ്റീൽ പാനുകളില്‍ ഭക്ഷണം പാകം ചെയ്യുമ്പോൾ ഒട്ടിപ്പിടിക്കുന്നുണ്ടോ? പരിഹാരമുണ്ട്

കോട്ടയത്ത് പക്ഷിപ്പനി

പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാത്തതിന് സിപിഎം എല്‍ സി സെക്രട്ടറിയുടെ അധിക്ഷേപം: അര്‍ബുദ രോഗ അതിജീവിത ജോലി രാജിവച്ചു

ആശാ ഭോസ്‌ലെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.