മേല്‍പ്പുത്തൂരിന്റെ ശ്രീമന്നാരായണീയം ആയുരാരോഗ്യ സൗഖ്യവും അതിലൂടെ മോക്ഷവും പ്രാര്‍ത്ഥിച്ചുള്ള ഭഗവദ് പ്രാര്‍ത്ഥനയാണ്. അഷ്ടാംഗയോഗവര്‍ണ്ണനവും യോഗസിദ്ധിവര്‍ണ്ണനവും എന്ന നാലാം ദശകത്തില്‍ യോഗചര്യയുടെ മാഹാത്മ്യവും രീതിയും ഫലവും വിവരിക്കുന്നു. (തുടര്‍ച്ച)
ധ്യായതാം സകളമൂര്‍ത്തിമീദൃശീ-
മുന്മിഷന്മധുരതാഹൃതാത്മനാം ്യു
സാന്ദ്രമോദരസരൂപമാന്തരം
ബ്രഹ്മ രൂപമയി തേവഭാസതേ ്യു്യു 6
്യു്യുഹേ ഭഗവന്‍! നിന്തിരുവടിയുടെ ഈ വിധത്തിലുള്ള അവയവങ്ങളോടുകൂടിയ സഗുണസ്വരുപത്തെ ധ്യാനിക്കുന്നവരും ക്രമേണ സ്പഷ്ടമായിത്തുടങ്ങുന്ന ആനന്ദത്താല്‍ അപഹരിക്കപ്പെട്ട മനസ്സോടുകൂടിയവരുമായ ഞങ്ങള്‍ക്ക് പരിപൂര്‍ണ്ണമായ ആനന്ദരസത്തിന്റെ സ്വരുപത്തോടുകൂടിയതും അന്തരിന്ദ്രിയത്താല്‍ മാത്രം ഗ്രഹിക്കപ്പെടാവുന്നതുമായ അങ്ങയുടെ നിര്‍ഗുണസ്വരുപം പ്രകാശിച്ചുതുടങ്ങുമാറാകട്ടെ.
തത്സമാസ്വദനരൂപിണീം സ്ഥിതിം
ത്വത്സമാധിമയി വിശ്വനായക ്യു
ആശ്രിതാ: പുനരത: പരിച്യുതാ
വാരഭേമഹി ച ധാരണാദികം ്യു്യു 7 ്യു
്യുഅല്ലേ ലോകേശ! ആ നിര്‍ഗുണബ്രഹ്മത്തെ ആസ്വദിച്ചുകൊണ്ടിരിക്കുന്ന അവസ്വയാകുന്ന അങ്ങയെ വിഷയമാക്കിയുള്ള നിര്‍വ്വികല്പസ്ഥിതിയെ ആശ്രയിച്ചിരിക്കുന്ന ഞങ്ങള്‍ ആ സമാധിയില്‍നിന്നും ഭ്രംശം വരുമ്പോള്‍ ധാരണ തുടങ്ങിയ വീണ്ടും ആരംഭിക്കുകയും ചെയ്യുമാറാകേണം.
ഇത്ഥമഭ്യസനനിര്‍ഭരോല്ലസ
ത്ത്വത്പരാത്മസുഖകല്പിതോത്സവാ: ്യു
മുക്തഭക്തകുലമൗലിതാം ഗതാ:
സഞ്ചരേമ ശുകനാരദാദിവത് ്യു്യു 8 ്യു്യു
ഈ വിധിത്തില്‍ ധാരണ തുടങ്ങിയവയുടെ നിരന്തരമായ അഭ്യസനംകൊണ്ട് സ്പഷ്ടമായിത്തീരുന്ന നിന്തിരുവടിയാകുന്ന പരമാത്മാവിന്റെ അനുഭവരൂപത്തിലുള്ള ആനന്ദത്തോടുകൂടിയവരായി ജീവന്മുക്തന്മാരായ ഭക്തന്മാരുടെ ശിരോലങ്കാരമായി ഭവിച്ച് ശുകന്‍, നാരദന്‍ മുതലായവരെപ്പോലെ സഞ്ചരിക്കുമാറാകേണം.
ത്വത്സമാധിവിജയേ തു യ: പുനര്‍
മ്മംക്ഷു മോക്ഷരസിക: ക്രമേണ വാ ്യു
യോഗവശ്യമനിലം ഷഡാശ്രയൈ
രുന്നയത്യജ സുഷുമ്‌നയാ ശനൈ: ്യു്യു 9 ്യു്യു
ഹേ ജനനമില്ലാത്തവനായ ദേവ! അങ്ങയെ വിഷയീകരിച്ചുള്ള നിര്‍വികല്പസമാധിയില്‍ ജയം സിദ്ധിച്ചതിന്നുശേഷമാകട്ടെ അപ്രകാരമുള്ള യോഗി ഉടന്‍തന്നേയോ കാലക്രമത്തിലോ മോക്ഷത്തില്‍ ആഗ്രഹത്തോടുകൂടിയവനായി ഭവിക്കുന്നു; യോഗത്താല്‍ വശപ്പെടുത്തപ്പെട്ട പ്രാണവായുവിനെ സുഷുമ്‌നാനാഡിയില്‍കൂടി ഷഡാധാരങ്ങള്‍ വഴിയായി സാവധാനത്തില്‍ മേല്‌പോട്ടു നയിക്കുന്നു.
ലിംഗദേഹമപി സന്ത്യജന്നഥോ
ലീയതേ ത്വയി പരേ നിരാഗ്രഹഃ
ഊര്‍ദ്ധ്വലോകകുതുകീ തു മൂര്‍ദ്ധത
സ്സാര്‍ദ്ധമേവ കരണൈര്‍ന്നിരീയതേ ്യു്യു10
അതില്‍പിന്നെ മറ്റൊന്നിലും ആഗ്രഹമില്ലാത്തവനായിത്തീര്‍ന്ന യോഗി ലിംഗദേഹത്തെകൂടി ഉപേക്ഷിച്ചിട്ട് പരമാത്മസ്വരൂപിയായ നിന്തിരുവടിയില്‍ ലയിക്കുന്നു; ബ്രഹ്മാദിലോകങ്ങളെ ആഗ്രഹിക്കുന്നവനാകട്ടെ മുര്‍ദ്ധാവില്‍ കൂടി പ്രാണപഞ്ചകങ്ങള്‍,മനസ്സ്,ബുദ്ധി, ഇന്ദ്രിയദശകങ്ങള്‍ ഇവയാകുന്ന സുക്ഷ്മ ശരീരത്തോടുകൂടിത്തന്നെ നിര്യാണം ചെയ്യുന്നു.
(തുടരും)
















