ഭക്ഷണം കഴിക്കുന്നവന്റെ അവകാശം സംരക്ഷിക്കുന്നതിനും വേസ്റ്റ് ഒഴിവാക്കുന്നതിനും കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വരുന്ന മാര്‍ഗനിര്‍ദേശം ഫലവത്താണ്.ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറിയാല്‍ ഉപഭോക്താവ് പലപ്പോഴും ഹോട്ടലുകാരുടെ സമ്മര്‍ദത്തിലാണ്. എത്രത്തോളം ഭക്ഷണം കഴിക്കണമെന്ന് കഴിക്കുന്നവനു നിശ്ചയിക്കാന്‍ അവകാശമില്ലാത്ത അവസ്ഥ ഉണ്ടാകുന്നുണ്ട്.
രണ്ടു ദോശ ചോദിച്ചാല്‍ ഒരു സെറ്റ് എന്നു പറഞ്ഞ് നാല്ദോശ കൊണ്ടുവരും.രണ്ടുമതി എന്നു പറഞ്ഞാല്‍ ഇവിടത്തെ രീതി ഇതാണെന്നു പറയും.ഫലത്തില്‍ രണ്ടു ദോശ ബാക്കി.അതു വേസ്റ്റ്.നാലുദോശയുടെ കാശും കൊടുക്കണം.അതു പണനഷ്ടം.ചിലപ്പോള്‍ ഹോട്ടലുകാരുമായി വഴക്കും വക്കാണവും ഉണ്ടായെന്നുംവരാം.അപമാനിതനായും വിഷമിച്ചുമാവും ഇറങ്ങിപ്പോരുക.
എന്തു കഴിക്കണമെന്നും എത്ര കഴിക്കണമെന്നും കഴിക്കുന്നവര്‍ തന്നെയാണ് തീരുമാനിക്കേണ്ടത്.അതിന്മേല് യാതൊരു കൈകടത്തലും ആരുടേതായും ഉണ്ടാകാന്‍ പാടില്ല.ഭക്ഷണം ബാക്കിയാകുന്നതും ബാക്കിയാക്കുന്നതും വലിയൊരു തെറ്റു തന്നെയാണ്.അതു വേസ്റ്റായി മാലിന്യമായിത്തീരുന്നുവെന്ന അപകടം വേറെ.
ലക്ഷക്കണക്കിനാള്‍ക്കാര്‍ ഒരുനേരം ആഹാരംകിട്ടാതെ വിഷമിക്കുമ്പോള്‍ ഭക്ഷണം വേസ്റ്റാക്കുന്നത് അവരുടെ വിശപ്പിനെ അവഹേളിക്കലാണ്.വേസ്റ്റ് മാലിന്യം നമ്മുടെ നാട്ടില്‍ കൂടുതലാണ് .അതു പലപ്പോഴും അശ്രദ്ധകൊണ്ടുതന്നെയാണ് സംഭവിക്കുന്നത്.മലയാളികള്‍ ഭക്ഷണം വേസ്റ്റാക്കാതെ ആവശ്യത്തിനുമാത്രം കഴിച്ചാല്‍ തന്നെ മാലിന്യത്തിനു കുറവുണ്ടാകുമെന്നു നമ്മുടെ ഒരു സൂപ്പര്‍സ്റ്റാര്‍ പറയുകയുണ്ടായി.നമ്മുടെ വീടുകളിലും ഹോട്ടലുകളിലും എവിടേയും കഴിക്കുന്നവര്‍ മനസിരുത്തിയാല്‍ നിത്യേനെ കുന്നുകൂടുന്ന മാലിന്യം കുറച്ചുകൊണ്ടുവരാന്‍ കഴിയും.
പണ്ടൊന്നും ഇങ്ങനെ ഭക്ഷണ ബാക്കിയുടെ പ്രശ്നങ്ങളുണ്ടായിരുന്നില്ല. പഴമക്കാര്‍ ഒരുവറ്റുപോലും പാത്രത്തില്‍ ബാക്കിവെക്കാന്‍ സമ്മതിക്കില്ലായിരുന്നു.ഇന്ന് ആവശ്യത്തിനും അനാവശ്യത്തിനും പാത്രത്തില്ബാക്കിയുണ്ട്.ചിലര്‍ക്ക് എല്ലാം തികഞ്ഞിട്ട്.ചിലര്‍ക്ക് അധികമായിട്ട്.ഭക്ഷണം ഒരുതരം അലങ്കാരമാക്കുന്നവരാണ് രണ്ടുകൂട്ടരും.അതിനിടയില്‍ അന്നത്തെ ബഹുമാനിക്കുന്നവരും ഉണ്ടായേക്കാം.അത്തരക്കാര്‍ എന്തിലും എവിടേയും ന്യൂനപക്ഷമാകുമല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: