പാലക്കാട്: ചലച്ചിത്രഅക്കാദമി, പറമ്പിക്കുളം ടൈഗര്‍ പ്രോജക്ട് എന്നിവയുടെ സഹകരണത്തോടെ വനം, പരിസ്ഥിതി പ്രമേയം അടിസ്ഥാനമാക്കി നിര്‍മിച്ച സിനിമകളുടെ പ്രദര്‍ശനമേള കാടകം 26 മുതല്‍ 28 വരെ റോബിസന് റോഡിലുള്ള സൂര്യരശ്മി ഓഡിറ്റോറിയത്തില്‍ നടക്കും.
സൈലന്റ് വാലി മേധാവി ശില്പ വി.കുമാറിന്റെ നേതൃത്വത്തിലാണ് വനംപരിസ്ഥിതി ചലച്ചിത്രമേള എന്ന ആശയം അവതരിപ്പിച്ചത്.
26ന് പത്തിന് ചലച്ചിത്ര അക്കാദമി ചെയര്മാന് കമല്‍ മേള ഉദ്ഘാടനം ചെയ്യും.തുടര്‍ന്ന് പേരറിയാത്തവര്‍,ചിലിക്കജുവല് ഓഫ് ഒഡീഷ,ടൈഗേഴ്സ് റിവഞ്ച്,ബീസ്റ്റസ് ഓഫ് ദ് സതേണ്‍ വൈല്‍ഡ്,രണ്ടാംദിവസം സഹ്യാദ്രിമൗണ്ടെയ്ന്സ് ഓഫ്ദ് മണ്‍സൂണ്‍,പതിനൊന്നാംസ്ഥലം, ഹോം ഒവര്‍ ഗാഡന്‍ ഓഫ് ഏതന്, ലേഡി ഓഫ് ദ്ലേയ്ക്ക്,സമാപനദിവസം എ പ്രസ്റ്ററിങ് ജേണി, മെര്‍ക്കു തൊടര്‍ച്ചി മലൈ ദ് വെസ്റ്റേണ്‍ ഗാട്ടസ്,വാക്കിങ് വിത്ത് വോള്‍വസ്,ദ് വൈല്‍ഡ് മീറ്റ് ട്രയല്‍,ബ്ലാക്ക്ഫോറസ്റ്റ് തുടങ്ങിയ ദേശീയ, അന്തര്‍ദേശീയ പുരസ്കാരങ്ങള്‍ നേടിയ സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്.
പ്രശസ്ത സംവിധായകരായ ഡോ.ബിജു, ജേ!ാഷിമാത്യു എന്നിവരുമായുള്ള മുഖാമുഖം, സിനിമകളും പരിസ്ഥിതിയും തുടങ്ങിയ വിഷയങ്ങളില്‍ സംവാദവും മേളയോടനുബന്ധിച്ചുണ്ടാകും.അട്ടപ്പാടിയിലെ ആദിവാസികളുടെ കൃഷി ഉല്പന്നങ്ങള്,മൂല്യവര്‍ധിത ഉല്പന്നങ്ങള്,എന്നിവയുടെ സ്റ്റാളുകളും ഇവിടെ പ്രവര്‍ത്തിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: