ഒറ്റപ്പാലം: ജല വിതവിതരണ വകുപ്പിന്റെ പൊതുടാപ്പുകളില്‍ വരുന്നത് മലിനജലമെന്ന് ആരോപണം. തോട്ടക്കര കളരിത്തൊടി പ്രദേശത്തെ വീടുകളിലും പൊതുസ്ഥലത്തും ജലവിതരണ വകുപ്പ് സ്ഥാപിച്ചിട്ടുള്ള ടാപ്പുകളിലാണു മലിനജലം വരുന്നത്.
രണ്ടാഴ്ച്ചയായി ഇതേ സ്ഥിതിതന്നെയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. വാട്ടര്‍ അതോററ്റിയെ വിവരം അറിയിച്ചിട്ടും നടപടി ഉണ്ടായില്ലെന്നും ടാപ്പുകളില്‍ നിന്നും ലഭിക്കുന്ന വെള്ളത്തിനു രൂക്ഷഗന്ധമുള്ളതായും പ്രദേശവാസികള്‍ പറഞ്ഞു. ജലക്ഷാമത്തിനു പരിഹാരമെന്നോണം രൂപം കൊടുത്ത സമഗ്ര കുടിവെള്ള പദ്ധതിയുടെ ജല വിതരണ പൈപ്പുകളിലൂടെയാണു മലിനജലം ഒഴുകിയെത്തുന്നത്.ആഴ്ചകള്‍ പിന്നിട്ടിട്ടും ഇതിനു പരിഹാരം കണ്ടെത്താന്‍ അധികാരികള്ക്കുകഴിഞ്ഞിട്ടില്ലെന്നുള്ള ആക്ഷേപം
ഉണ്ട്. ജലജന്യരോഗങ്ങള്‍ക്കെതിരെ ബോധവത്ക്കരണം നടത്തുന്ന നഗരസഭയും, ജലവിതരണ വകുപ്പും ഇത് കണ്ടില്ലെന്നു നടിക്കുന്നത് ഗുരുതരമായ വീഴ്ചയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: