ദുബായ്: വണ്ണം കുറയ്ക്കാന്‍ ഉപയോഗിക്കുന്ന മരുന്നുകള്‍ക്ക് ദുബായില്‍ നിരോധനം. അപകടകരമായ രാസവസ്തുക്കള്‍ ചേര്‍ത്ത് നിര്‍മിച്ച 15 ഇനം മരുന്നുകളാണ് ദുബായ് മുന്‍സിപ്പാലിറ്റി നിരോധിച്ചത്.
ഇത് കൂടാതെ ഇത്തരം മരുന്നുകള്‍ ഓണ്‍ലൈനില്‍ സുലഭമാണെന്നും അത്തരം തട്ടിപ്പുകളില്‍ വീണു പോകരുതെന്നും അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഓണ്‍ലൈന്‍ വില്‍പ്പന നടത്തുന്ന 90 ശതമാനം മരുന്നുകളും വ്യാജമാണെന്ന് അടുത്തിടെ പുറത്തു വന്ന വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
.
















