മുക്കം: തൃക്കുടമണ്ണശിവക്ഷേത്രത്തിലെ മഹാനിവേദ്യം കഞ്ഞിപാര്‍ച്ച അവസാനിച്ചു.കഴിഞ്ഞ മാസം 31നാണ് കഞ്ഞിപാര്‍ച്ച ആരംഭിച്ചത്.പതിമൂന്ന് ദിവസം നീണ്ട് നിന്ന കഞ്ഞി പാര്‍ച്ചയില്‍ ആയിരങ്ങള്‍ പങ്കാളികളായി. ക്ഷേത്ര ജീവനക്കാര്‍ക്കും മഹാനിവേദ്യം വഴിപാടില്‍ സഹായികളായവര്‍ക്കും ക്ഷേത്ര പരിപാലന സമിതി പ്രസിഡന്റ് തച്ചോലത്ത് ഗോപാലന്‍ ഉപഹാരങ്ങളും വിഷു കൈനീട്ടവും നല്‍കി. കഞ്ഞിപാര്‍ച്ചക്ക് പരിപാലന സമിതി സെക്രട്ടറി പൊയിലില്‍ രാമന്‍കുട്ടി ,കെ.കെ. ചന്ദ്രന്‍ ,ശ്രീധരന്‍ മണ്ണാര്‍ കുന്നുമ്മല്‍, വിജയന്‍ ഓളക്കല്‍, വത്സന്‍ മേക്കുണ്ടാറ്റില്‍, മോഹനന്‍ കുണ്ടാറ്റുമണ്ണില്‍, സജീഷ് വായലത്ത്, ഹരിദാസന്‍ വണ്ടൂര്, പ്രകാശന്‍ തറോം കണ്ടി, ഗോവിന്ദന്‍ പാട്ടശേരി, പ്രേമന്‍ ചെറുകടവില്‍, അനീഷ് കുമാര്‍ വാരിയം കണ്ടി, നിര്‍മ്മല മോഹനന്‍, ഷൈലജി ചന്ദ്രന്‍ ,മിനി മോഹനന്‍, തങ്കമണി ഹരിദാസ്, ലാലി വിജയന്‍ ,ഷിജി അക്കരപറമ്പില്‍, തുടങ്ങിയവര്‍ നേതൃത്വം നല്കി.ഈ മാസം 26 ന് ക്ഷേത്രത്തില്‍ പുന:പീഠ പ്രതിഷ്ഠാകര്‍മ്മം നടക്കുമെന്നും ക്ഷേത്ര പരിപാലന സമിതി ഭാരവാഹികള്‍ അറിയിച്ചു.
















