കോഴഞ്ചേരി: നോര്ത്തമേരിക്കന് മലയാളികളുടെ കൂട്ടായ്മയായ ഫൊക്കാനയുടെ സംസ്ഥാന കണ്വന്ഷന് 27 ന് ആലപ്പുഴ ലേക്ക് പാലസ് റിസോര്‍ട്ടില്‍ നടക്കും. കണ്‍വന്‍ഷനില്‍ വിവിധ സെമിനാറുകള്‍, സമ്മേളനങ്ങള്‍, കലാപരിപാടികള്‍ എന്നിവയുമുണ്ടാകും. മലയാള ഭാഷയുടെ പരിപോഷണത്തിനായി ഫൊക്കാനയുടെ ഭാഷയ്ക്കൊരു ഡോളര്‍ പദ്ധതിയും സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്നും ഫൊക്കാന ജനറല്‍ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് പറഞ്ഞു.
മന്ത്രിമാരായ തോമസ് ഐസക്, തോമസ് ചാണ്ടി, കടകംപള്ളിസുരേന്ദ്രന്, സി. രവീന്ദ്രനാഥ്, മാത്യു ടി. തോമസ്, മുന്‍ മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടി, രാജ്യ സഭ ഉപാദ്ധ്യക്ഷന്‍ പ്രഫ. പി. ജെ.കുര്യന്, എം.പി. മാരായ കെ.സി. വേണുഗോപാല്‍, ആന്റോ ആന്റണി, റിച്ചാര്‍ഡ് ഹേ, എംഎല്‍എ മാരായ രാജു ഏബ്രഹാം, ചിറ്റയം ഗോപകുമാര്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റ വലിയ മെത്രാപ്പോലീത്ത, ഗുരുരത്നം ജ്ഞാന തപസ്വി, സുഗതകുമാരി, പ്രഫ. എം. കെ. സാനു എന്നിവര്‍ വിവിധ യോഗങ്ങളില്‍ പ്രസംഗിക്കും.
പ്രവാസി മലയാളികള്‍ നേരിടുന്ന വിവിധ പ്രശ്നങ്ങളും, അമേരിക്കയിലെ പുതിയ സാഹചര്യങ്ങളും കണ്‍വന്‍ഷനില്‍ പ്രത്യേകമായി ചര്‍ച്ച ചെയ്യുമെന്ന് ജനറല്‍ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: