കോഴഞ്ചേരി: വാഹനാപകടത്തെതുടര്‍ന്ന് കടത്തിണ്ണയില്‍ കഴിഞ്ഞിരുന്ന അമ്മയ്ക്കും മകനും ആറന്മുള ജനമൈത്രി പോലീസും കോഴഞ്ചേരി ഗ്രാമപഞ്ചായത്തും സഹായം നല്കി. കടത്തിണ്ണയില്‍ കഴിഞ്ഞിരുന്ന ഏലിയാമ്മ (87) മകന് ബേബി (56) എന്നിവരെയാണ് ജനമൈത്രി പോലീസും ഗ്രാമപഞ്ചായത്തും കൂടി പത്തനാപുരം ഗാന്ധിഭവനില്‍ എത്തിച്ചത്.
സ്വന്തമായി ഒരു തുണ്ടുഭൂമിയോ വീടോ ഇല്ലാത്ത അമ്മയും മകനും മാസങ്ങളായി പല സ്ഥലങ്ങളിലായി കടത്തിണ്ണയിലാണ് കഴിഞ്ഞുകൂടിയിരുന്നത്. ഇവരുടെ ദുരവസ്ഥകണ്ട് നാട്ടുകാരാണ് സഹായിച്ചിരുന്നത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി ശ്യാം മോഹന്‍, വൈസ് പ്രസിഡന്റ് എം.എസ്. പ്രകാശ് കുമാര്‍, ആറന്മുള എസ്.ഐ. കെ. അജിത് കുമാര്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ ലതാ ചെറിയാന്, സാമൂഹ്യപ്രവര്‍ത്തകയായ മഞ്ജുവിനോദ്, സ്നേഹകൂട്ടം പ്രവര്‍ത്തക അന്നമ്മ ഏബ്രഹാം, സിവില്‍ പോലീസ് ഓഫീസര്‍മാരായ ധനൂപ് എം. കുറുപ്പ്, വിനീത, ജനമൈത്രി മെമ്പര്‍ ജിത്തു മാത്യു എന്നിവരാണ് ഇവരെ ഗാന്ധിഭവനില്‍ എത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: