ബര്‍ലിന്‍: യൂറോപ്പിന്റെ മൂല്യങ്ങള്‍ അംഗീകരിച്ചു ജീവിച്ചില്ലെങ്കില്‍ പുറത്തു പോകേണ്ടിവരുമെന്ന സൂചന നല്‍കി ജര്‍മനി. യൂറോപ്പിന്റെ മൂല്യങ്ങള്‍ അംഗീകരിച്ചു വേണം മുസ്ലീം അഭയാര്‍ഥികള്‍ ജീവിക്കാന്‍. അതിനു തയാറല്ലെങ്കില്‍ ഇസ്ലാമിക നിയമങ്ങള്‍ക്കനുസരിച്ചു സുഖമായി ജീവിക്കാന്‍ പറ്റിയ നല്ല പ്രദേശങ്ങള്‍ ലോകത്തുണ്ടെന്നു മനസിലാക്കുന്നതാണ് നല്ലത്, ജര്‍മനിയുടെ ധനകാര്യമന്ത്രി വൊള്‍ഫ്ഗാങ് സ്‌കയൂബിള്‍ മുന്നറിയിപ്പു നല്‍കി.
യൂറോപ്പിലെത്തിയിട്ടും രീതികള്‍ മാറ്റാന്‍ തയാറാകാത്ത അഭയാര്‍ഥികള്‍ തെറ്റായ തീരുമാനമാണ് എടുത്തിരിക്കുന്നതെന്നു പറയാതെ വയ്യ. ഇസ്ലാമിക നിയമങ്ങള്‍ക്കനുസരിച്ചു ജീവിക്കാനാണെങ്കില്‍ അതിന് യൂറോപ്യന്‍ യൂണിയനേക്കാള്‍ മികച്ച പ്രദേശങ്ങള്‍ ലോകത്തുണ്ടെന്ന് അവര്‍ മനസിലാക്കണം, ബര്‍ലിനില്‍ അഭയാര്‍ഥികളെ സംബന്ധിച്ച യോഗത്തില്‍ പങ്കെടുത്ത ശേഷം സ്‌ക്യൂബിള്‍ പറഞ്ഞു.
വിശാലമനസ്‌കതയുടേയും സഹിഷ്ണുതയുടേയും അടിസ്ഥാനത്തില്‍ ജര്‍മന്‍ ഇസ്ലാം എന്ന നയം സ്വീകരിക്കാന്‍ മുസ്ലീം ചെറുപ്പക്കാരോട് സ്‌ക്യൂബിള്‍ അഭ്യര്‍ഥിച്ചു. മുഖ്യധാരാ സമൂഹത്തിന്റെ തുറന്ന മനസിനുള്ള വെല്ലുവിളിയെന്ന് അഭയാര്‍ഥിപ്രശ്‌നത്തെ വിശേഷിപ്പിച്ചതിലൂടെ മുമ്പേ നിലപാടു വ്യക്തമാക്കിയിട്ടുള്ള മന്ത്രിയാണ് സ്‌ക്യൂബിള്‍.
















