കൊളംബോ: ശ്രീലങ്കയില്‍ മാലിന്യകൂമ്പാരം ഇടിഞ്ഞുവീണുണ്ടായ അപകടത്തില്‍ ആറു പേര്‍ മരിച്ചു. 11 പേര്‍ക്ക് പരിക്കേറ്റു. 40 ഓളംവീടുകള്‍ മണ്ണിനടിയിലായി. 300 അടിയോളം ഉയരമുണ്ടായിരുന്ന മാലിന്യകൂനയാണ് ഇടിഞ്ഞുവീണത്.
തലസ്ഥാനമായ കൊളംബോയിലായിരുന്നു സംഭവം. മരിച്ചവരിൽ 13 വയസുള്ള ആൺകുട്ടിയും 14 ഉം 15 ഉം വയസുപ്രായമുള്ള രണ്ടു പെൺകുട്ടികളും ഉൾപ്പെടും.
















