കുറ്റിയാടി: കണ്‍സ്യൂമര്‍ഫെഡിന്റെ വിദേശമദ്യവില്‍പ്പനശാല തൊട്ടില്‍പാലത്ത് ആരംഭിക്കാനുള്ള നീക്കത്തിനെതിരെ പ്രക്ഷോഭം ശക്തമാകുന്നതിനിടെ ഇരുനില കെട്ടിടത്തിന് ധൃതിപിടിച്ച് നമ്പര്‍ ഇട്ട് നല്‍കാനുള്ള പഞ്ചായത്തിന്റെ തീരുമാനം വിവാദമാകുന്നു. കെഎസ്ഇബി ഓഫീസിനടുത്ത് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഇരുനില കെട്ടിടത്തിനാണ് അപേക്ഷ നല്‍കി മണിക്കൂറുകള്‍ക്കകം നമ്പറിട്ട് നല്‍കാനുള്ള തീരുമാനം ഭരണസമിതിയിലും സിപിഎമ്മിലും വിവാദത്തിന് കാരണമായിരിക്കുകയാണ്. വീട്, കെട്ടിടനിര്‍മ്മാണവുമായി ബന്ധപ്പെട്ട് മാസങ്ങള്‍ക്ക് മുമ്പെ നല്‍കിയ നൂറു കണക്കിന് അപേക്ഷകള്‍ കെട്ടിക്കിടക്കുമ്പോഴാണ് ഇത്തരം ഒരു നടപടി ഉണ്ടായിരിക്കുന്നതെന്ന് ഭരണസമിതിയിലെ ചില അംഗങ്ങള്‍ തന്നെ പരാതി ഉന്നയിച്ചിരിക്കുകയാണ്. വിദേശമദ്യവില്‍പ്പനശാല സ്ഥാപിക്കുന്നതിന് പഞ്ചായത്ത് അനുകൂല നിലപാട് സ്വീകരിക്കുമെന്ന ജനങ്ങളുടെ സംശയം ഈ നീക്കത്തെ തുടര്‍ന്ന് ബലപ്പെട്ടിരിക്കുകയാണ്.
തൊട്ടില്‍പാലത്ത് മദ്യവില്പനശാല സ്ഥാപിക്കാന്‍ ലൈസ ന്‍സിന് അപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും നേരത്തെ ഭരണസമിതി ഐക്യകണ്‌ഠേന ആവശ്യം തള്ളുകയായിരുന്നു. സര്‍വ്വകക്ഷിയുടെ നേതൃത്വം മദ്യവില്പനശാല സ്ഥാപിക്കുന്നതിനെതിരെ നടത്തുന്ന രാപ്പകല്‍ സമരം 26-ാം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് പഞ്ചായത്തിന്റെ ഭാഗത്തുനിന്നും ഇത്തരമൊരു നടപടി ഉണ്ടായിരിക്കുന്നത്.
















