Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

മലപോലെ മാലിന്യം; അനങ്ങാതെ അധികൃതര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 22, 2017, 01:39 pm IST
in Malappuram

തിരൂരങ്ങാടി: ജില്ലയുടെ പ്രധാന കേന്ദ്രങ്ങളിലെല്ലാം മാലിന്യം കുമിഞ്ഞുകൂടുന്നു. ഓടകളെല്ലാം കടുത്തവേനലിലും കറുത്ത നിറത്തില്‍ മാലിന്യം നിറഞ്ഞൊഴുകുകയാണ്. ഇതുമൂലം ഫുട്പാത്തുകളിലൂടെ മൂക്കുപൊത്താതെ നടക്കാന്‍ വയ്യാത്ത അവസ്ഥ. കണ്ണുതെറ്റിയാല്‍ ഇളകി മാറി കിടക്കുന്ന സ്ലാബുകള്‍ക്കിടയില്‍ കാല്‍കുടുങ്ങും. ഇത് ഭയന്ന് ജനങ്ങള്‍ തിരത്തുകളിലിറങ്ങി നടക്കുന്നത് ഗതാഗത തടസ്സത്തിനും അപകടത്തിനും കാരണമാകുന്നു.

മാലിന്യ സംസ്‌കരണത്തിലും നഗരപരിപാലനത്തിലും തദ്ദേശ സ്ഥാപനങ്ങള്‍ പൂര്‍ണ്ണ പരാജയമാണ്. കഷ്ടിച്ച് നാലു ബസുകള്‍ക്ക് പോലും നിര്‍ത്തിയിടാന്‍ കഴിയാത്ത ചെമ്മാട് ബസ് സ്റ്റാന്‍ഡില്‍ കയറിയിറങ്ങുന്നത് നൂറിലധികം ബസുകളാണ്. സ്റ്റാന്‍ഡിന്റെ കവാടത്തില്‍ തന്നെ ചെളിവെള്ളം കെട്ടികിടക്കുകയാണ്.

സംസ്ഥാനത്ത് പല സ്ഥലങ്ങളിലും മഴക്കാല പൂര്‍വ്വശുചീകരണം ആരംഭിച്ചെങ്കിലും ജില്ലയില്‍ മാത്രം ഒരുങ്ങള്‍ പോലും തുടങ്ങിയിട്ടില്ല. പൊതുനിരത്തുകളില്‍ ഉപേക്ഷിക്കപ്പെട്ട മാലിന്യചാക്കുകള്‍ നിറയുന്നു. ചെമ്മാട് പരപ്പനങ്ങാടി റൂട്ടിലും കോഴിക്കോട് റോഡില്‍ പാറക്കടവ് പുഴയിലും റോഡിന്റെ ഇരുവശങ്ങളിലും അറവുമാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും ചാക്കില്‍ക്കെട്ടി തള്ളുകയാണ്.

അനധികൃത അറവുശാലകളിലെ മാലിന്യങ്ങളാണ് കൂടുതലായും രാത്രിയുടെ മറവില്‍ ജലസ്രോതസ്സുകളില്‍ തള്ളപ്പെടുന്നത്. ജില്ലയിലെ പ്രധാന നഗരങ്ങളിലെല്ലാം ഇവിടെ മാലിന്യം നിക്ഷേപിക്കരുത് എന്ന ബോര്‍ഡുണ്ട്. എന്നാല്‍ ഇതിന്റെ ചുവട്ടിലാണ് ഏറ്റവും കൂടുതല്‍ മാലിന്യങ്ങളുള്ളത്.

വ്യാപര സ്ഥാപനങ്ങള്‍, ആരാധാനാലയങ്ങള്‍, ആശുപത്രികള്‍ എന്നിവിടങ്ങളിലെ മാലിന്യങ്ങളാണ് കൂടുതലായും ഓടകളിലേക്ക് ഒഴുക്കുന്നത്.

കഴിഞ്ഞ വര്‍ഷം കാലിക്കറ്റ് സര്‍വകലാശാല കാമ്പസിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൂട്ടത്തോടെ മഞ്ഞപ്പിത്തം പിടിപെട്ടിരുന്നു. കടലുണ്ടിപ്പുഴയില്‍ നിന്നും പമ്പ് ചെയ്ത വെള്ളം ഉപയോഗിച്ചതാണ് മഞ്ഞപ്പിത്തം പടരാന്‍ കാരണം.

ചെമ്മാടും പരിസരത്തും ആരോഗ്യവകുപ്പ് ഓടകളുടെ സ്ലാബ് മാറ്റി പരിശോധന നടത്തിയതില്‍ വന്‍കിട സ്ഥാപനങ്ങള്‍ മാലിന്യം നേരിട്ട് ഓടകളിലേക്ക് ഒഴുക്കുന്നത് കണ്ടെത്തിയിരുന്നു. എന്നാല്‍ ഈകാര്യത്തില്‍ നടപടിയൊന്നുമുണ്ടായില്ല. ഉന്നതര്‍ നടത്തുന്ന നിയമലംഘനങ്ങള്‍ തന്നെയാണ് ഇത്തരക്കാര്‍ക്ക് പ്രോത്സാഹനമേകുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു
India

ഭാരത കപ്പലുകള്‍ക്ക് ഹോര്‍മൂസില്‍ നാവികസേന കവചം; അയച്ചത് ആഞ്ച് യുദ്ധക്കപ്പലുകള്‍

US

അമേരിക്കയുടെ അത്യാധുനിക എഫ്-18 യുദ്ധവിമാനം വെടിവെച്ചിട്ട് ഇറാൻ

Kerala

മഞ്ചേശ്വരത്ത് ബിജെപിക്കെതിരേ കോണ്‍ഗ്രസ് ഡീല്‍; എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പിന്മാറുന്നു, പിഡിപിയും ഒപ്പം

Kerala

പ്രശസ്ത ബാല സാഹിത്യകാരന്‍ പി.ഐ. ശങ്കര നാരായണന്‍ അന്തരിച്ചു

Kerala

പ്രശസ്ത നടൻ ഇ.എ. രാജേന്ദ്രൻ അന്തരിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എ.എ. റഹീമും വി. ശിവന്‍കുട്ടിയും ചേര്‍ന്ന് വിവാഹം നടത്തിക്കൊടുക്കുന്നതിന്റെ ഫയല്‍ ചിത്രം

മൊണാലിസ ഭോസ്ലയുടെ വിവാഹം: റഹീമും ശിവന്‍കുട്ടിയും കുരുക്കില്‍; ദേശീയ എസ്‌സി,എസ്ടി കമ്മീഷന്‍ തെളിവെടുപ്പ് നടത്തി

ചുവന്ന ഇടനാഴിയില്‍ നിന്ന് വികസനത്തിന്റെ പാതയിലേക്ക്; നക്‌സലിസത്തിനെതിരായ ഭാരതത്തിന്റെ പോരാട്ടം

എന്‍ഡിഎക്കെതിരെ ഡീലുമായി ഇടതു വലതു മുന്നണികള്‍

മടക്കം മലയാള ഭാഷയെ ധന്യമാക്കി

ആറാട്ടുപുഴയിലെ ദേവമേള; പൂരം തിങ്കളാഴ്ച

പ്രകൃതി സംരക്ഷണത്തിന്റെ വൃക്ഷായുര്‍വേദം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്യാപ്റ്റന്മാരായ റുതുരാജ് ഗെയ്ക്ക്‌വാദ്(സിഎസ്‌കെ), അജിങ്ക്യ രഹാനെ(കെകെആര്‍), ഹാര്‍ദിക് പാണ്ഡ്യ(എംഐ), ശുഭ്മന്‍ ഗില്‍(ജിടി)

ഐപിഎല്‍ ക്രിക്കറ്റ് പൂരത്തിന് രണ്ട് നാള്‍ കൂടി

ദേശീയ ഇന്‍ഡോര്‍ അത്ലറ്റിക്സ്: റീഗന് സ്വര്‍ണം, കോമണ്‍വെല്‍ത്ത് യോഗ്യത

ലോകകപ്പ് ഫുട്‌ബോള്‍ 2026 യോഗ്യത; അവസാന അവസരത്തിനായുള്ള യുദ്ധം ഇന്ന് തുടങ്ങുന്നു

സലാ… യൂറോപ്പിലെ ഈജിപ്ഷ്യന്‍ രാജാവ് ലിവര്‍പൂളില്‍ നിന്നും പടിയിറങ്ങുന്നു; ഈ സീസണ്‍ തീരുന്നതോടെ ഒഴിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.