റോം: ലോകത്തിലെ ഏറ്റവും പ്രായംകൂടിയ സ്ത്രീയും ലോക മുത്തശിയെന്നും അറിയപ്പെട്ടിരുന്ന എമ്മ മൊറാനോ (117) അന്തരിച്ചു. ശനിയാഴ്ചയാണ് പത്തൊൻപതാം നൂറ്റാണ്ടില്‍ ജനിച്ചവരില്‍ ജീവിച്ചിരുന്ന ഏകവ്യക്തിയായ എമ്മയാണ് മരണത്തിനു മുന്നില്‍ കീഴടങ്ങിയത്.
രണ്ടു ലോക മഹായുദ്ധങ്ങള്‍ക്ക് സാക്ഷിയായിരുന്ന എമ്മ ദൈര്‍ഘ്യമേറിയ ഒരു ജീവിത യാത്ര തന്നെയാണ് നടത്തിയത്. മൂന്നു രാജ്യങ്ങളിലായി തന്റെ ജീവിതം കഴിച്ച എമ്മ വടക്കന്‍ ഇറ്റലിയിലാണ് അവസാന കാലം ചെലവഴിച്ചത്.
















