അമേരിക്കയിലെ ഏറ്റവും തിരക്കറിയ സർക്കസ് ഗ്രൂപ്പാണ് ‘റിങ്ങിങ് ബ്രോസ് ആൻഡ് ബാരൻ ആൻഡ് ബെയ്ലി’.
കാഴ്ചക്കാരെ കൗതുകത്തിന്റെയും ആനന്ദത്തിന്റെയും കൊടുമുടിയിലെത്തിക്കുന്ന ഇക്കൂട്ടർ സർക്കസ് ലോകത്തിന്റെ അതികായകന്മാരായിട്ടാണ് ലോകം വിലയിരുത്തുന്നത്. അടുത്തിടെ ഇവർ ന്യൂയോർക്കിൽ നടത്തിയ സർക്കസ് അക്ഷരാർത്ഥത്തിൽ ഏവരെയും ഞെട്ടിച്ച് കളഞ്ഞു.
സിംഹവും, കടുവയും, ശ്വാനനും, ഒട്ടകവും എന്ന് വേണ്ട സകലവിധ വന്യമൃഗങ്ങളും സർക്കസ് കൂടാരത്തിൽ മിന്നിത്തിളങ്ങിയപ്പോൾ കാഴ്ചക്കാർ സർക്കസ് എന്ന കലാരൂപത്തിന്റെ മാസ്മരിക ലോകത്തിലേക്ക് എത്തിച്ചേർന്നു എന്ന് വേണം പറയുവാൻ.
കടുവകളെയും സിംഹങ്ങളെയും കെട്ടി പുണർന്നും കുതിരയുടെ പുറത്ത് പറന്ന് കറങ്ങി നടക്കുന്ന അഭ്യാസി ഇതിൽ പ്രധാനിയായി.
സുന്ദരികളായ യുവതികൾക്കൊപ്പം ശ്വാനന്മാർ അവതരിപ്പിച്ച കലാരൂപങ്ങൾ കഴ്ചക്കാർകിടയിൽ നർമ്മത്തിന്റെ ലഹരി നിറച്ചു.
അമേരിക്കയിലെ പ്രധാന സർക്കസ് ഗ്രൂപ്പുകളായ ഇവർ അവതരണത്തിനായി വലിയ ചാർജ്ജാണ് ഈടാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: