തിരുവനനന്തപുരം : ആരാധകര്‍ക്കായി മോഹന്‍ലാലിന്റെ പിറന്നാള്‍ സമ്മാനം. മോഹന്‍ലാലിന്റെ നായകനാക്കി ലാല്‍ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയുടെ വിശേഷങ്ങളാണ് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചത്.
വെളിപാടിന്റെ പുസ്തകം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരം സെന്റ് സേവ്യേഴ്സ് കോളേജില്‍ തുടങ്ങിക്കഴിഞ്ഞു. ഇപ്പോള്‍ ദക്ഷിണാഫ്രിക്കയില്‍ അവധിക്കാലം ചെലവഴിക്കുന്ന മോഹന്‍ലാല്‍ ഈ മാസം 25ന് ലൊക്കേഷനിലെത്തും. 40 ദിവസത്തേക്കാണ് ഷൂട്ടിങ്ങ് നിശ്ചയിചിച്ചിരിക്കുന്നത്. മൈക്കിള്‍ ഇടിക്കുള എന്ന കോളേജ് വൈസ് പ്രിന്‍സിപ്പലിന്റെ വേഷമാണ് ചിത്രത്തില്‍ ലാല്‍ അഭിനയിക്കുന്നത്.
ബെന്നി പി. നായരമ്പലമാണ് ചിത്രത്തിന്റൈ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അന്ന രാജനാണ് ചിത്രത്തിലെ നായിക., അനൂപ് മേനോന്, സലിം കുമാര്‍, ശരത് കുമാര്‍, എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: