കോഴിക്കോട്: കിണര്‍ വൃത്തിയാക്കിയതിന് ശേഷം കയറുന്നതിനിടയില്‍ കിണറില്‍ വീണ മദ്ധ്യവയസ്‌കനെ ഫയര്‍ഫോഴ്‌സ് രക്ഷിച്ചു. കാരാട് വേലായുധന്‍(56)ആണ് കയര്‍ പൊട്ടി കിണറ്റിലേക്ക് വീണത്. വീഴ്ചയില്‍ ഇരു കാലുകള്‍ക്കും പരിക്കേറ്റു. ഫയര്‍ ഫോഴ്‌സ് എത്തിയാണ് ഇയാളെ മുകളിലെത്തിച്ചത്. ലീഡിംഗ് ഫയര്‍മാന്‍ എന്‍. രമേശന്‍, ഫയര്‍മാന്‍ ടി.എം. രതീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റയാളെ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
















