രാജ്യത്തെ ജനനായകൻ, മനുഷ്യ മനസുകളിൽ നിറഞ്ഞ് നിൽക്കുന്ന മഹാരഥൻ ,മോദി എന്ന മഹാനെക്കുറിച്ച് പറയാൻ വാക്കുകൾ തികയില്ല. അത്രത്തോളമുണ്ട് അദ്ദേഹത്തിന്റെ പ്രതിഭാസം. പ്രായഭേദമെന്യ ഏവരും സ്നേഹിക്കുകയും അതു പോലെ തന്നെ മറ്റുള്ളവരെ ബഹുമാനിക്കുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ മഹനീയത പലപ്പോഴും നമ്മൾ ചില സംഭവ ദൃശ്യങ്ങളിലൂടെ കണ്ടിട്ടുണ്ട്. ഇപ്പോൾ ഇതാ അദ്ദേഹം ഒരു കുഞ്ഞു ബാലികയോട് സംവദിച്ചത് ആരുടെയും മനസിൽ സ്നേഹത്തിന്റെ ഊഷ്മളത പകരുമെന്നതിൽ സംശയമില്ല.
സൂറത്തിൽ പ്രചാരണ പരിപാടിക്കിടെയാണ് അദ്ദേഹം ജന സാഗരത്തിനിടയിൽ നിൽക്കുന്ന നാല് വയസുകാരിയെ കാണാനിടയായത്. വിമാനത്താവളത്തിനു പുറത്ത് കൂടി തന്റെ ഒദ്യോഗിക കാറിൽ സഞ്ചരിക്കവെ ആൾക്കൂട്ടത്തിൽ നിന്ന് തന്നെ വീക്ഷിക്കുന്ന ബാലികയെ കണ്ടത്. ഉടൻ തന്നെ വാഹനം നിർത്താൻ സുരക്ഷാ ഉദ്യോഗസ്ഥരോട് പറയുകയും ബാലികയെ തന്റെ അടുത്തേക്ക് കൊണ്ടുവരാൻ ആവശ്യപ്പെടുകയും ചെയ്തു.
അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരം സുരക്ഷാ ഉദ്യോഗസ്ഥർ ബാലികയെ എടുത്തുകൊണ്ട് വരികയും ചെയ്തു. ജനസാഗരം ‘മോദി, മോദി’എന്ന് ഉച്ചത്തിൽ പറഞ്ഞ് കൊണ്ടിരുന്നു. പ്രധാനമന്ത്രി ബാലികയെ ആശ്ലേഷിക്കുയും സംസാരിക്കുകയും ചെയ്തു. കൈയ്യടികളോടെയാണ് ജനസാഗരം ഈ കഴ്ച കണ്ട് നിന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: