Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് ജില്ലയില്‍ ചൂടുകൂടുന്നു;ജലജന്യരോഗങ്ങളും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 22, 2017, 08:24 am IST
in Kozhikode

കോഴിക്കോട്: വേനലിന്റെ കാഠിന്യം കൂടിയതോട ശുദ്ധജല ലഭ്യതയിലുണ്ടായ കുറവ് ജില്ലയില്‍ ജലജന്യരോഗങ്ങള്‍ വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു. മുന്‍കാലങ്ങളെ അപേക്ഷിച്ച് ജലജന്യ രോഗങ്ങള്‍ ബാധിച്ചവരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായതായി ആരോഗ്യവകുപ്പിന്റെ പകര്‍ച്ചവ്യാധി നിരീക്ഷണ വിഭാഗം – ഐഡിഎസ്പി വ്യക്തമാക്കുന്നു. മഞ്ഞപ്പിത്തം, വയറിളക്കം, ടൈഫോയ്ഡ്, ഭക്ഷ്യവിഷബാധ എന്നിവ വര്‍ദ്ധിക്കുന്നതായാണ് കണക്ക്. കുടിവെള്ള ദൗര്‍ലഭ്യം അനുഭവപ്പെടുന്ന പ്രദേശങ്ങളിലാണ് രോഗം കൂടുതലായി കണ്ടുവരുന്നത്.

ശുദ്ധമല്ലാത്ത കുടിവെള്ളം, ഭക്ഷണം എന്നിവയിലൂടെയാണ് മിക്കവരിലും രോഗങ്ങള്‍ ഉണ്ടാകുന്നത്. ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി 26 പേര്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിക്കുകയും 191 പേര്‍ക്ക് മഞ്ഞപ്പിത്ത ലക്ഷണങ്ങള്‍ കണ്ടെത്തുകയും ചെയ്തു. 11,536 പേര്‍ക്കാണ് വയറിളക്കം ബാധിച്ചത്. മുന്‍വര്‍ഷങ്ങളിലെ ഇതേ കാലയളവിലെ കണക്കും ജനുവരിക്ക് മുമ്പുള്ള മാസങ്ങളിലെ കണക്കും താരതമ്യം ചെയ്യുമ്പോള്‍ ജലജന്യരോഗങ്ങള്‍ വര്‍ദ്ധിക്കുന്നതായാണ് കാണുന്നത്.

കുടിവെള്ളം, ഐസ് എന്നിവയില്‍ നിന്നാണ് രോഗം പകരുന്നത്. വൃത്തിഹീനമായ സാഹചര്യത്തിലുള്ള ഹോട്ടലുകള്‍, കൂള്‍ബാറുകള്‍ എന്നിവിടങ്ങളില്‍നിന്ന് ഭക്ഷണവും വെള്ളവും ഐസും കഴിച്ചവരിലാണ് രോഗം കാണുന്നത്.

മീന്‍ കേടാവാതെ സൂക്ഷിക്കാനുള്ള ഐസ് ജ്യൂസ് കടകളില്‍ ഉപയോഗിക്കുന്നതാണ് രോഗങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നായി പറയുന്നത്. ഇത്തരം ഐസുകള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന വെള്ളം പരിശോധിക്കപ്പെടുകയോ വെള്ളത്തിന്റെ ഗുണനിലവാരം രേഖപ്പെടുത്തുകയോ ചെയ്യപ്പെടുന്നില്ല. കൂള്‍ ബാറുകള്‍, ഹോട്ടലുകള്‍ എന്നിവയ്‌ക്കുപുറമെ വിവാഹം, മറ്റു ആഘോഷങ്ങള്‍ എന്നിവ നടക്കുന്ന സ്ഥലങ്ങളിലും ഇത്തരം ഐസുകള്‍ ഉപയോഗിക്കരുതെന്ന് നിര്‍ദ്ദേശം നല്‍കാറുണ്ടെങ്കിലും പലരും ഇതു പാലിക്കാന്‍ തയ്യാറാകുന്നില്ല. ഐസ് നിര്‍മ്മിക്കുന്ന പ്ലാന്റുകളില്‍ മിക്കവയും പ്രവര്‍ത്തിക്കുന്നത് പരിസരം വൃത്തികേടായ നിലയിലാണെന്ന് കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ചില ഐസ് നിര്‍മ്മാണ കേന്ദ്രങ്ങള്‍ക്കെതിരെ നടപടിയെടുക്കുകയും ചെയ്തിരുന്നു.

ജില്ല പഞ്ചായത്തിനും ജില്ലാ ഭരണകൂടത്തിനും ആരോഗ്യ വിഭാഗം ജലജന്യ രോഗങ്ങള്‍ വര്‍ദ്ധിക്കുന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ജില്ലയില്‍ ജലജന്യ രോഗങ്ങള്‍ പടരുന്നതിനാല്‍ ജാഗ്രതപാലിക്കണമെന്ന് ഡിഎംഒ ഓഫീസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജലജന്യ രോഗങ്ങള്‍് തടയുന്നതിനായി ശക്തമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് ഡോ. ആശാദേവി പറഞ്ഞു. ഹോട്ടലുകള്‍, കൂള്‍ബാര്‍ ഐസ് പ്ലാന്റുകള്‍ എന്നിവിടങ്ങളില്‍ പരിശോധന കര്‍ശനമാക്കുകയും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്നുണ്ട്. ഇവിടങ്ങളില്‍ ഉപയോഗിക്കുന്ന വെള്ളത്തിന്റെ പരിശോധന നടത്തുന്നുണ്ട്. പഞ്ചായത്തുകളുമായി ബന്ധപ്പെട്ട് വെള്ളം ക്ലോറിനേറ്റ് ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ആരംഭിച്ചതായും അവര്‍ അറിയിച്ചു.

കുടിക്കാന്‍ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം ഉപയോഗിക്കുക. കുടിവെള്ള സ്രോതസ്സുകള്‍ ക്ലോറിനേറ്റ് ചെയ്യുക. പഴകിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കാതിരിക്കുക. പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവ നന്നായി കഴുകി ഉപയോഗിക്കുക.

തുറസ്സായ സ്ഥലങ്ങളില്‍ മലമൂത്രവിസര്‍ജനം നടത്താതിരിക്കുക. ഭക്ഷണശാലകളിലും കൂള്‍ബാറുകളിലും മറ്റും ശുചിത്വം ഉറപ്പാക്കുക. വൃത്തിഹീനവും തുറസ്സായ സ്ഥലങ്ങളിലും വില്പന നടത്തുന്ന ശീതള പാനീയങ്ങള്‍, ഐസ്, പഴകിയ ഭക്ഷണ സാധനങ്ങള്‍ എന്നിവ കഴിക്കാതിരിക്കുക. ഉത്സവങ്ങള്‍, ആഘോഷങ്ങള്‍ എന്നിവിടങ്ങളില്‍ ഉപയോഗിക്കുന്ന ഐസ് ശുദ്ധമാണെന്ന് ഉറപ്പ് വരുത്തുക. മത്സ്യം കേടുവരാതിരിക്കാന്‍ തയ്യാറാക്കുന്ന ഐസ് ശീതള പാനീയങ്ങളില്‍ ഉപയോഗിക്കാതിരിക്കുക. തുടങ്ങിയ നിര്‍ദ്ദേശങ്ങളും ആരോഗ്യവകുപ്പ് മുന്നോട്ടു വെയ്‌ക്കുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

Kerala

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

Kerala

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

Kerala

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

India

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

വനിതാ ലീഗിന് പാർട്ടിയിൽ കടുത്ത അവഗണന; ദേശീയ സെക്രട്ടറി സ്ഥാനം രാജി വച്ച് നൂർബിന റഷീദ്

“നിങ്ങൾ ഞങ്ങളുടെ ശത്രുവല്ല” ; യുദ്ധത്തിനിടയിൽ, ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ അമേരിക്കൻ ജനതക്കായി തുറന്ന കത്ത് എഴുതി

കശ്മീരിലേയ്‌ക്ക് കടക്കാൻ ശ്രമം ; 14 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പിടികൂടി ആർ പി എഫ്

ബംഗാളിൽ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ബന്ദികളാക്കി; ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് സുപ്രീംകോടതി, മമത സർക്കാരിന് രൂക്ഷ വിമർശനം

സ്വകാര്യ ഇടങ്ങളിൽ കൂട്ടം കൂടി നിസ്ക്കരിക്കാൻ പറ്റില്ല ; നിരോധിച്ച് അലഹബാദ് ഹൈക്കോടതി

കേരളത്തിൽ പഠനം പൂർത്തിയാക്കുന്ന എല്ലാവർക്കും ജോലി; വമ്പൻ വാഗ്ദാനങ്ങളുമായി ഇടതുമുന്നണിയുടെ പ്രകടനപത്രിക

നവജാത ശിശുവിന്റെ മൃതദേഹം ബാഗിനുള്ളിലാക്കി ഉപേക്ഷിച്ച നിലയിൽ; സംഭവം മെഡിക്കൽ കോളേജ് ആശുപത്രി പാർക്കിംഗ് ഗ്രൗണ്ടിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.