Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഉപാസനയുടെ രഹസ്യലോകത്തേക്ക്…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 22, 2017, 05:59 am IST
in Samskriti

ആധ്യാത്മികതയില്‍ ഈശ്വരനെ അറിയാന്‍ പ്രാചീന ഋഷിമാര്‍ ഉപയോഗിച്ച ഒരു രീതിയുണ്ട്. അതിനെ നമുക്ക് ഉപാസന എന്നു വിളിക്കാം. എന്താണ് ഉപാസന? ഉപാസന എന്നാല്‍ അന്തഃകരണശുദ്ധിയാണ്. അന്തഃകരണമെന്നാല്‍ മനസ്സ്, ചിത്തം, ബുദ്ധി, അഹങ്കാരം എന്നിവയുടെ കൂട്ടായ്‌മയാണ്. ഇവ നാലും ശുദ്ധമാകുന്ന പദ്ധതിയെ നമുക്ക് ഉപാസന എന്നു വിളിക്കാം. എങ്ങനെ നമുക്ക് ഈ നാലു ഭാവങ്ങളും ശുദ്ധമാക്കാം? അതിനുള്ള ഉപാധിയാണ് ഉപാസന.

സ്വന്തം ശരീരമാണ് ഉപാസനയുടെ ആദ്യലോകം. ഈ ലോകത്തിന്റെ ചെറുപതിപ്പാണ് നമ്മുടെ ശരീരം. ശരീരാന്തര്‍ഗതമായ അനേകം ദിവ്യശക്തികളെ എങ്ങനെ ഉണര്‍ത്താമെന്ന ചിന്തയാണ് ഉപാസന. ഐതരേയോപനിഷത്ത് ശരീരത്തിലുള്ള ഈ ദിവ്യശക്തികളെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ഈ ദിവ്യശക്തികളെ നമുക്ക് ദേവതകള്‍ എന്നു വിളിക്കാം. ഈ ദേവതകളുടെ പ്രകാശം കൊണ്ടാണ് ഇഷ്ടദേവതയെ അഥവാ ഉപാസനാമൂര്‍ത്തിയെ ഒരു സാധകന്‍ സാക്ഷാത്ക്കരിക്കുന്നത്. അന്തഃകരണശുദ്ധിക്ക് ഏറ്റവുമധികം തടസ്സമായി വരുന്നത് ആസുരവൃത്തികളും അശുഭകാര്യങ്ങളുമാണ്.

എല്ലാവര്‍ക്കും ഉപാസകരാകാം. എന്നാല്‍ എല്ലാവര്‍ക്കും ഇഷ്ടദേവതാ പ്രസാദമുണ്ടാകണമെന്നില്ല. ശരീരാന്തര്‍ഗതമായിരിക്കുന്ന ദേവതകള്‍ അഥവാ ദിവ്യശക്തികള്‍ നമുക്ക് അനുഗുണമല്ലെങ്കില്‍ സാധനയില്‍ ഒരു അടി പോലും മുന്നോട്ടുപോകില്ല. ഇതിന്നാണ് നിരവധി ഉപായങ്ങള്‍ ഭാരതീയ ഋഷിമാര്‍ മുന്നോട്ടുവെച്ചിട്ടുള്ളത്. അതിലൊന്ന് സ്വാധ്യായംതന്നെയാണ്. എത്ര ഉന്നതനായാലും ആ വ്യക്തിയില്‍ അല്പമൊരു വീഴ്ച സംഭവിച്ചാല്‍ അതുവരെ ചെയ്ത എല്ലാ സാധനകളുടേയും ഫലം ഇല്ലാതാകും.

ഒരു സംവത്സരമെങ്കിലും പ്രതിദിനം ജിതേന്ദ്രിയനായി, പവിത്രനായി വിധിപൂര്‍വ്വം വേദാധ്യയനം ചെയ്യണമെന്നാണ് മനു തന്റെ വിഖ്യാതമായ സ്മൃതിയില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അങ്ങനെ ഓരോ സാധകനും നിയതേന്ദ്രിയനായിരിക്കണം. അങ്ങനെ നിശ്ചിത നിയന്ത്രണത്തില്‍ തന്റെ സ്വഭാവങ്ങളെ നിയന്ത്രിക്കാതെ ചില അധര വ്യായാമങ്ങള്‍ മാത്രം ചെയ്ത് താന്‍ ‘മന്ത്രസാധന ചെയ്യുന്നൂവെന്ന് തെറ്റിദ്ധരിക്കുന്നവര്‍ക്ക് ഉപാസനയില്‍ മുന്നോട്ട് പോകാനാവില്ലെന്നാണ് മനുവിന്റെ നിര്‍ദ്ദേശം. ഇത്തരത്തില്‍ തന്റെ ഉപാസനയ്‌ക്ക് വിഘ്‌നം വരുമെന്ന് മനസ്സിലാക്കി സാധകന്‍ ഗണപതി ഉപാസന അനുഷ്ഠിക്കണമെന്ന് യജുര്‍വേദം പറയുന്നു. യജുര്‍വേദത്തിലെ ഗണപതി ദേവതയായ ആ മന്ത്രം കാണുക.

ഓം പ്രതൂര്‍വന്നേഹ്യവക്രാമന്നശസ്തീ

രുദ്രസ്യ ഗാണപത്യം മയോഭൂരേഹി

ഉര്‍വന്തരിക്ഷം വീഹി സ്വസ്തിഗ-

വ്യൂതിരഭയാനി കൃണ്വന്‍

പൂഷ്ണാ സയുജാ സഹ.

(യജുര്‍വേദം 11.15)

ഈ മന്ത്രം കണ്ടെത്തിയതും പരമ്പരയാ ഉപദേശിച്ചതും ശുനഃശേഫ ഋഷിയാണ്. ആര്‍ഷീ ജഗതീഛന്ദസ്സിലുള്ള ഈ മന്ത്രത്തിന്റെ സ്വരം നിഷാദവും. മന്ത്രാര്‍ത്ഥം അറിഞ്ഞ് ഗണപതി ദേവതയെ ഉപാസിച്ചാല്‍ വിശേഷമായ ചില ദിവ്യഗുണങ്ങള്‍ നമ്മുടെ അന്തഃകരണത്തില്‍ ഉണ്ടാകും. അതായത് മനസ്സ്, ബുദ്ധി, ചിത്തം, അഹങ്കാരം എന്നിവയില്‍ ദിവ്യഗുണങ്ങള്‍ ഉയിര്‍കൊള്ളുമെന്നര്‍ത്ഥം. ‘അശുഭങ്ങളായ സമസ്ത കാര്യങ്ങളേയും ഗണപതി ദേവന്‍ ചവിട്ടി അരയ്‌ക്കട്ടെ. അസുരവൃത്തികളേയും ഭഗവാന്‍ പ്രകര്‍ഷേണ ഹിംസിച്ചു കളയട്ടെ. അശുഭകര്‍മ്മങ്ങളേയെല്ലാം പാടേ വിപാടനം ചെയ്ത് ഭഗവാന്‍ ഞങ്ങളെ മുന്നോട്ടു നയിക്കട്ടെ.അപ്പോള്‍ മംഗളഭാവനകള്‍ ഉണര്‍ത്തുവാന്‍ കെല്പുള്ള ജ്ഞാനോപദേശം അരുളുന്ന രുദ്രന്റെ ഗണപതിതത്ത്വം ഉപാസകന് പ്രാപിക്കാനാകും.

അശുഭവാസനകളെ തീര്‍ത്തും തിരസ്‌ക്കരിക്കുന്ന ഉപാസകനില്‍ മാത്രമേ ശുഭവാസനകളും ശുഭഭാവനകളും വിടര്‍ന്നു വിലസിക്കുകയുള്ളൂ. ഈ ദിവ്യ ഭാവനകള്‍ നമ്മില്‍ വന്നണയുമ്പോള്‍ സ്വാഭാവികമായും ദിവ്യദേവതയായ ഗണപതിതത്ത്വം പ്രകാശിക്കും.. ഈ ദിവ്യദേവതയെ അഥവാ മഹാഗണപതിയെ വിശാലമായ ഹൃദയാന്തരീക്ഷത്തില്‍ സാക്ഷാത്കരിക്കാന്‍ കഴിയണം. സങ്കുചിതഭാവങ്ങള്‍ ഉള്ളവരില്‍ ഒരിക്കലും മഹാഗണപതി സാന്നിദ്ധ്യമായി വന്നരുളുകയില്ലെന്നര്‍ത്ഥം. ഹൃദയം വിമലവും വിശാലവുമാവണം.

അശുഭമാര്‍ഗത്തില്‍ ചരിക്കുന്നവനായിരിക്കരുത്. ഉപാസകന്റെ ഇന്ദ്രിയങ്ങള്‍ ശുഭകര്‍മ്മങ്ങളില്‍ക്കൂടി മാത്രം സഞ്ചരിക്കട്ടെ. അത്തരത്തിലുള്ള ഉപാസകന്‍ ഭയരഹിതനായിത്തീരും. അതിനാല്‍ വേദം ഉപാസകന് നല്‍കുന്ന ഉപദേശം ”സയുജാ പൂഷ്ണാ സഹ’എന്നാണ്. അതായത് നീ ആ മഹാഗണപതിയെ ഹൃദയാന്തരീക്ഷത്തില്‍ ചൈതന്യമൂര്‍ത്തിയാക്കി, സ്വന്തം സുഹൃത്താക്കി തന്റെ ഉള്ളിലെ സകല ദേവതകളെയും പോഷിപ്പിക്കുന്നവനായി മുന്നോട്ടുപോകൂ.

ഇത്തരത്തില്‍ ഒരു ഉപാസകന് മുന്നോട്ടുപോകാന്‍ ഒരു പരമ്പരയുടെ ശക്തി കൂടിയേ കഴിയൂ. കാരണം അനുഭവത്തിലില്ലാത്ത സിദ്ധാന്തങ്ങള്‍ പിഴയ്‌ക്കാം, എന്നാല്‍ അനുഭവം ഒരിക്കലും പിഴയ്‌ക്കുകയില്ല. നാം കേള്‍ക്കുന്നതും, നാം പഠിക്കുന്നതും അനുഭവത്തില്‍ വന്നുകൊള്ളണമെന്നില്ല. അനാദികാലമായി നമ്മുടെ ജീവിതത്തില്‍ വിജയത്തിന്റെ ഭേരി മുഴക്കുന്നത് അത്രയും അനുഭവങ്ങള്‍ മാത്രമാണ്. ആ പരമ്പരയുടെ ചോദനയെ നമുക്ക് ആചാര്യനെന്ന് വിളിക്കാമെന്ന് യജുര്‍വേദം പറയുന്നു. ആ യജുര്‍വ്വേദ മന്ത്രമിങ്ങനെയാണ്. പഠിക്കൂ.

ഓഷധയഃ പ്രതിഗൃഭ്ണീത

പുഷ്പവതീഃ സുപിപ്പലാഃ

അയം വോ ഗര്‍ഭളഋത്വിയഃ

പ്രത്‌നങ് സധസ്ഥമാസദത്.

(യജുര്‍വേദം 11.48)

ദോഷങ്ങളെ ദഹിപ്പിക്കുന്നവരാണ് ആചാര്യന്‍മാര്‍. അവര്‍ ഔഷധികളെപ്പോലെയാണ്. വാതം, പിത്തം, കഫം എന്നീ ത്രിദോഷങ്ങളില്‍ നിന്ന് രോഗം ഉണ്ടായാല്‍ അവ ഔഷധികളെക്കൊണ്ടാണ് ശമിപ്പിക്കുന്നത്. അതേപോലെ ആചാര്യന്മാര്‍ ഉത്തമങ്ങളായ പുഷ്പങ്ങള്‍ തരുന്ന പുഷ്പവനികളാണ്. ഉത്തമങ്ങളായ ഫലങ്ങളെപ്പോലുള്ള വാക്കുകള്‍ ആചാര്യന്മാര്‍ തരുന്നു. അത് ഗ്രഹിക്കാന്‍ നമുക്ക് കഴിയണം. ഗുരുക്കന്മാരുടെ വാക്കുകള്‍ പുഷ്പസമാനങ്ങളാണ്. ഫലങ്ങളെപ്പോലെ ഔഷധയുക്തമാണ്. ആചാര്യനില്‍ നിന്ന് ഈ ഫലസദൃശമായ മന്ത്രോപദേശം ജിതേന്ദ്രിയനായി സ്വീകരിക്കുന്നവനില്‍, ഗണപതിയുടെ വിശാലഭാവത്തില്‍ ഉപാസന തുടരുന്നവനില്‍ ദേവതകള്‍ സംപ്രീതരാകുന്നുവെന്നും യജുര്‍വേദം അരുളുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ധുരന്ധര്‍ 1500 കോടി വരുമാനം പിന്നിട്ട് കുതിയ്‌ക്കുമ്പോഴും നായിക സാറാ അര്‍ജുന് പ്രാര്‍ഥന ഒഴിഞ്ഞ നേരമില്ല

India

ഗ്ലോബല്‍ ഫയര്‍ പവര്‍ ലിസ്റ്റില്‍ ഇന്ത്യ ലോകത്തിലെ നാലാമത്തെ വ്യോമസേനാ ശക്തി

India

10 കോടി വായ്‌പയെടുത്ത് നടി മീന ചെന്നൈയില്‍ പണിത വീട് അമേരിക്കന്‍ ദമ്പതികള്‍ 100 കോടി രൂപയ്‌ക്ക് വാങ്ങി; ദൃശ്യം 3 റിലീസിനിടയ്‌ക്ക് താരത്തിന് ആഹ്ളാദം

NEW DELHI, JULY 1 (UNI):- Chief of the Army Staff General Upendra Dwivedi talking to newsmen at the South Block lawn prior to assume of office, in New Delhi on Monday.UNI PHOTO-PSB14U
India

സബ് കാ മാലിക് ഏക് ഹെ….ഓപ്പറേഷന്‍ സിന്ദൂറില്‍ മുസ്ലിങ്ങളുടെ പ്രാര്‍ത്ഥനാ സമയത്ത് ഇന്ത്യന്‍ സേന ആക്രമണം ഒഴിവാക്കിയിരുന്നു

India

റഷ്യ 40 ശതമാനം ഡിസ്കൗണ്ടില്‍ ഗ്യാസ് നല്‍കും, ഇന്ത്യയ്‌ക്ക് നേട്ടമാകും

പുതിയ വാര്‍ത്തകള്‍

തെക്കോട്ടു ദർശനമായി വീട് പണിയാമോ ? ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

കൂവളം ഏത് ഭാഗത്ത് നടണം , എങ്ങനെ പരിപാലിക്കണം ?

‘ ഞാൻ നല്ല ഭർത്താവാണ്, ഖുഷ്ബു ഒരു റൗഡി ബേബിയും ‘ ; സന്തോഷ ദാമ്പത്യത്തിന്റെ രഹസ്യം പറഞ്ഞ് സുന്ദർ

തൃശൂരിനെ പത്മജ ഇങ്ങെടുക്കുമോ? തൃശൂര്‍ നഗരത്തില്‍ ജയിക്കുമെന്ന് പറയാന്‍ ധൈര്യപ്പെടാതെ സിപിഎം ജില്ലാസെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദറും

തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് മുന്നില്‍ ഓട്ടോറിക്ഷ ഡ്രൈവറെ റെയില്‍വേ എസ് ഐ മര്‍ദിച്ചെന്ന് പരാതി

36 ലക്ഷം വർഷങ്ങൾക്കിടയിൽ ഇതാദ്യം : ഭൂമിയുടെ ഭ്രമണ വേഗത കുറയുന്നു, വരുന്നത് വൻ മാറ്റങ്ങളെന്ന് ഗവേഷകർ

സ്റ്റീൽ പാനുകളില്‍ ഭക്ഷണം പാകം ചെയ്യുമ്പോൾ ഒട്ടിപ്പിടിക്കുന്നുണ്ടോ? പരിഹാരമുണ്ട്

കോട്ടയത്ത് പക്ഷിപ്പനി

പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാത്തതിന് സിപിഎം എല്‍ സി സെക്രട്ടറിയുടെ അധിക്ഷേപം: അര്‍ബുദ രോഗ അതിജീവിത ജോലി രാജിവച്ചു

ആശാ ഭോസ്‌ലെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.