മങ്ങലേല്‍ക്കാത്ത സൗന്ദര്യം ആരാണ് ആഗ്രഹിക്കാത്തത്. സൗന്ദര്യത്തിന്റെ മാറ്റുകൂട്ടാന്‍ ചില പൊടിക്കൈകളൊക്കെയുണ്ട്. വരണ്ടതും എണ്ണമയമുള്ളതുമായ ചര്‍മ്മമാണ് മുഖത്തിന്റെ ശോഭ കെടുത്തുന്നത്. ചര്‍മ്മത്തിന് ഓജസ് നല്കുവാന് സ്വീകരിക്കാവുന്ന മാര്‍ഗ്ഗമിതാ.
തണുത്ത തൈരില്‍ അല്പം പഞ്ചസാര ചേര്‍ക്കുക. ഈ മിശ്രതം മുഖത്തുപുരട്ടുക. ഒരു ഓറഞ്ച് പകുതിയായി മുറിച്ച് മുഖത്ത് മൃദുവായി ഉരസുക. പഞ്ചസാരയുടെ തരികള്‍ അലിയുന്നതുവരെ ഇത് ചെയ്യുക. ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകുക. മാറ്റം അനുഭവിച്ചറിയാം.
പഴുത്ത പപ്പായ മിക്സിയില്‍ നന്നായുടച്ച ശേഷം മുഖത്തുപുരട്ടി മസാജ് ചെയ്യുക. തണുത്ത പാലിലേക്ക് കുറച്ച് ഓട്സും തേനും ചേര്‍ത്ത ശേഷം ഈ മിശ്രിതം ഉപയോഗിച്ച് മുഖം സ്ക്രബ് ചെയ്യുക. തണുത്ത പാലോ വെള്ളമോ ഉപയോഗിച്ച് കഴുകിക്കളയുക.
മുടിക്ക് പ്രകൃതിദത്ത നിറം നല്‍കാനുമുണ്ട് ഒരു വഴി. ഹെന്ന ചെയ്യാനൊന്നും സമയമില്ലാത്തവര്‍ക്ക് ഈ മാര്‍ഗ്ഗം പരീക്ഷിക്കാം. റോസ്മെറിയാണ് ഇതിനാവശ്യം. കുറച്ച് റോസ്മെറിയെടുത്ത് രണ്ട് കപ്പ് വെള്ളം ഒഴിച്ച്, ഇതിലേക്ക് രണ്ട് ടീ സ്പൂണ്‍ കാപ്പിപ്പൊടി കൂടി ചേര്‍ത്ത് തിളപ്പിക്കുക. വെള്ളം പകുതിയാകുന്നതുവരെ തിളപ്പിക്കണം. മുടിയില്‍ ഷാംപു ഇടുമ്പോള്‍, നാലിലൊന്ന് കപ്പ് ഷാംപുവിലേക്ക് ഈ മിശ്രിതം ചേര്‍ക്കുക. പതിനഞ്ച് മിനിട്ടുകഴിഞ്ഞ് കഴുകിക്കളയാം. മുടിക്ക് ബ്രൗണ്‍ നിറം വേണമെന്നാഗ്രഹിക്കുന്നവര്‍ക്ക് ഈ രീതി പരീക്ഷിക്കാവുന്നതാണ്.
കണ്‍തടങ്ങളിലെ കറുപ്പ് അകറ്റുന്നതിനുമുണ്ട് എളുപ്പവഴി. ചമോമൈല്‍ ടീ ബാഗ് ഫ്രീസറില്‍ വച്ച് തണുപ്പിക്കുക. വെള്ളരിക്ക ചെറുതായി മുറിച്ച് കണ്ണുകള്‍ക്ക് ചുറ്റും മസാജ് ചെയ്യുക. ശേഷം തണുപ്പിച്ച ചമോമൈല്‍ ടീ ബാഗ് കണ്ണുകള്‍ക്ക് മീതെ പത്തുമിനിറ്റുനേരം വയ്ക്കുക. കണ്‍തടങ്ങളിലെ കറുപ്പ് മാറ്റാന്‍ ഫലപ്രദമായ മാര്‍ഗ്ഗമാണിത്.
മുഖചര്‍മ്മം ഇടിഞ്ഞുതൂങ്ങിക്കിടക്കുന്നത് ഭംഗി കെടുത്തും. ഈ പ്രശ്നം പരിഹരിക്കുന്നതിനുമുണ്ട് ലളിതമായ മാര്‍ഗ്ഗം. മുഖത്ത് അല്പം തേന്‍ പുരട്ടിയ ശേഷം ഐസ് ക്യൂബുകൊണ്ട് മുഖത്ത് മൃദുവായി ഉരസുക. ഒരു മുട്ട നന്നായി അടിച്ചെടുത്ത്, ബ്രഷുപയോഗിച്ച് മുഖത്ത് പുരട്ടുക. ഉണങ്ങാന്‍ അനുവദിക്കുക. ശേഷം തണുത്തവെള്ളത്തില്‍ കഴുകുക. ചര്‍മ്മത്തിന് മുറുക്കം ഉണ്ടാകുന്നതിന് ഈ വിദ്യ പരീക്ഷിക്കാവുന്നതാണ്.
കണ്ണുകള്‍ ക്ഷീണം കൊണ്ട് ഉറക്കം തൂങ്ങിയതുപോലെയാണോ?. പരിഹാരമുണ്ട്. വിസ്താരമുള്ള പാത്രത്തില്‍ തണുത്തവെള്ളമൊഴിച്ച് അതില്‍ ഏതാനും തുള്ളി പനിനീരും രണ്ടോ മൂന്നോ തുള്ളി തേനും ചേര്‍ക്കുക. ഈ വെള്ളത്തില്‍ ആദ്യം ഒരു കണ്ണ് മുക്കിപ്പിടിക്കുക. കണ്ണ് തുറക്കുകയും അടയ്ക്കുകയും ചെയ്യുക. ഈ വെള്ളം കളഞ്ഞ ശേഷം പുതിയ മിശ്രിതം വീണ്ടും തയ്യാറാക്കുക. അടുത്ത കണ്ണും ഇതില്‍ മുക്കിപ്പിടിച്ച് സമാനമായ പ്രക്രിയ ആവര്‍ത്തിക്കുക. ശേഷം ശുദ്ധജലത്തില്‍ കണ്ണുകള്‍ കഴുകുക. കുറച്ചുനേരത്തേക്ക് കണ്ണുകള്‍ക്കൊരു ചുവപ്പുനിറം കണ്ടേക്കാം. കണ്ണുകള്‍ക്ക് ഉന്മേഷം വീണ്ടെടുക്കാന്‍ നല്ല മാര്‍ഗ്ഗങ്ങളിലൊന്നാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: