Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആദ്ധ്യാത്മിക സോഷ്യലിസം പ്രചരിപ്പിച്ച സന്യാസി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 22, 2017, 12:03 am IST
in Samskriti

സ്വാമി വിവേകാനന്ദന്‍ അമേരിക്കയും യൂറോപ്പും സന്ദര്‍ശിക്കുന്ന സമയത്ത് മുതലാളിത്തം സാമ്രാജ്യത്വമായി വളര്‍ന്നുകഴിഞ്ഞിരുന്നു. അവിടെ മുതലാളിത്ത സാമൂഹ്യവ്യവസ്ഥയുടെ നിഷേധാത്മകവശങ്ങള്‍ പ്രകടമാകാന്‍ തുടങ്ങിയിരുന്നു. അമേരിക്കയുടെ സാമ്പത്തിക മുന്നേറ്റവും ശാസ്ത്രസാങ്കേതിക പുരോഗതിയും അദ്ദേഹത്തെ ആകര്‍ഷിച്ചെങ്കിലും അവിടുത്തെ ധാര്‍മികാധപ്പതനവും മൂല്യച്യുതിയും ഉത്കണ്ഠാകുലനാക്കി.

അമേരിക്കയിലെ വരേണ്യവിഭാഗത്തിന്റെ ധൂര്‍ത്തും അഹങ്കാരവും സ്വാമിജിയെ ക്ഷോഭിപ്പിച്ചു. ആദ്ധ്യാത്മികമായി അമേരിക്കന്‍ സമൂഹത്തിന് ഉയരാന്‍ കഴിഞ്ഞില്ലെങ്കില്‍ ഭൗതികനേട്ടങ്ങളൊക്കെ തകര്‍ന്നു തരിപ്പണമാകുമെന്ന് അദ്ദേഹം പ്രവചിക്കുകയുണ്ടായി.

അമേരിക്ക ഭാരതത്തില്‍ നിന്ന് ആദ്ധ്യാത്മികത ഇറക്കുമതി ചെയ്യണമെന്ന് സ്വാമിജി ആഹ്വാനം ചെയ്തു. രാഷ്‌ട്രീയാടിമത്തത്തില്‍ കഴിഞ്ഞിരുന്ന ഭാരതത്തിലെ ജനങ്ങള്‍ക്ക് അമേരിക്കയുടെ സഹായത്തോടെ മോചനം നേടാന്‍ കഴിയുമെന്ന തന്റെ ആദ്യത്തെ പ്രതീക്ഷ വെറും വ്യാമോഹം മാത്രമായിരുന്നുവെന്ന് അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ചു. യൂറോപ്യന്‍ രാജ്യങ്ങളിലെ സന്ദര്‍ശനവേളയില്‍ കണ്ട സാമ്രാജ്യത്വരാജ്യങ്ങളുടെ വികസന മോഹങ്ങളും സ്വാര്‍ത്ഥതയും ദുരാഗ്രഹങ്ങളും സ്വാമിജിയെ വേദനിപ്പിച്ചു.

യുദ്ധത്തിന്റെ പുക പരക്കാന്‍ തുടങ്ങിയിരിക്കുന്നെന്നും യൂറോപ്പ് ഒരു പോര്‍ക്കളമായി മാറാന്‍ പോകുകയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. യൂറോപ്പില്‍ വളര്‍ന്നുകഴിഞ്ഞ മുതലാളിത്ത വ്യവസ്ഥയുടെ നിഷ്ഠുരതകള്‍ അദ്ദേഹത്തിന്റെ മനംമടുപ്പിച്ചു. മുതലാളിത്തത്തിനു ബദലായി യൂറോപ്പില്‍ പുതുതായി രൂപംകൊള്ളാന്‍ തുടങ്ങിയ സോഷ്യലിസ്റ്റ് ആശയങ്ങള്‍ സ്വാമിജിയുടെ ശ്രദ്ധയില്‍പ്പെട്ടു. അതില്‍ അദ്ദേഹത്തിന് മതിപ്പ് തോന്നി.

മുതലാളിത്ത വ്യവസ്ഥയില്‍ എല്ലാ മേഖലകളിലും പണിയെടുക്കുന്ന ‘ശൂദ്രന്‍’ ദിവസേന കഷ്ടപ്പെടുന്നതായിട്ടാണ് സ്വാമിജി കണ്ടത്. ദരിദ്രര്‍ വീണ്ടും വീണ്ടും കൂടുതല്‍ ദരിദ്രരായും പണക്കാര്‍ കൂടുതല്‍ പണക്കാരായും സ്ഥിതിചെയ്യുന്ന ഒരു സാമൂഹ്യവ്യവസ്ഥയോട് അദ്ദേഹത്തിന് യോജിക്കാന്‍ കഴിഞ്ഞില്ല. 1898 നവംബര്‍ ഒന്നാം തീയതി, തന്റെ ഒരു ആരാധികയായിരുന്ന മിസ് മേരിഹേല്‍ എന്ന സ്ത്രീക്ക് അദ്ദേഹം എഴുതിയ കത്തില്‍ താന്‍ ഒരു സോഷ്യലിസ്റ്റാണെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്.

അദ്ദേഹം എഴുതി: ”അവസാനം തൊഴിലാളി (ശൂദ്ര) ഭരണം വരും. അതിന്റെ മേന്മ ശാരീരികസുഖങ്ങളുടെ വിതരണമായിരിക്കും. പോരായ്‌മയാകട്ടെ, ഒരുപക്ഷേ, സംസ്‌കാരത്തിന്റെ അധഃപതനവുമാവാം. സാധാരണ വിദ്യാഭ്യാസത്തിന്റെ ഒരു വലിയ വിതരണമുണ്ടാവും. പക്ഷേ, അസാധാരണ പ്രതിഭകള്‍ കുറഞ്ഞു കുറഞ്ഞുവരും. പുരോഹിതകാലത്തെ ജ്ഞാനവും പട്ടാളക്കാലത്തെ സംസ്‌കാരവും വാണിജ്യകാലത്തെ വിതരണോത്സാഹവും ഒടുവിലത്തേതിലെ സമത്വദര്‍ശനവും എല്ലാം ഭദ്രമായി, തത്ത്വദോഷരഹിതമായി, നിലനിര്‍ത്താനാവുന്ന ഒരു രാഷ്‌ട്രം രൂപവല്‍ക്കരിക്കാന്‍ സാധിച്ചാല്‍, അതൊരു മാതൃകാരാഷ്‌ട്രമായിരിക്കും. പക്ഷെ, അത് സാധ്യമാണോ? എങ്കിലും ആദ്യത്തെ മൂന്നിനും തങ്ങളുടെ നാളുകള്‍ കിട്ടിക്കഴിഞ്ഞിരിക്കുന്നു. ഇപ്പോള്‍ അവസാനത്തേതിന്റെ കാലമാണ്-അവര്‍ക്ക് അതു കിട്ടണം. ആര്‍ക്കും അതിനെ തടയുക സാധ്യമല്ല. ഞാനൊരു സോഷ്യലിസ്റ്റാണ്, അതൊരു തികവുറ്റ വ്യവസ്ഥയായതുകൊണ്ടല്ല; അരമുറിയപ്പം ഒപ്പമേയില്ലാത്തതിലും ഭേദമാണല്ലോ.”

വിദേശയാത്രകള്‍ കഴിഞ്ഞ് ഭാരതത്തിലേക്ക് തിരിച്ചുവന്നപ്പോള്‍ സാധാരണ ജനങ്ങളിലുള്ള അദ്ദേഹത്തിന്റേ വിശ്വാസം അളവില്ലാത്തവിധം വര്‍ധിച്ചു. ഭൂരിപക്ഷക്കാരായ സാധാരണ ജനങ്ങളിലാണ് ഭാരതത്തിന്റെ ശോഭനമായ ഭാവി സ്ഥിതി ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. ”സമൂഹത്തിലെ എല്ലാ അംഗങ്ങള്‍ക്കും സമ്പത്തും വിദ്യാഭ്യാസവും ലഭിക്കുന്നതിനുള്ള അവസരം ഉണ്ടാവണം” എന്നദ്ദേഹം ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങള്‍ സാധിക്കണമെങ്കില്‍ സാമൂഹ്യവ്യവസ്ഥയില്‍ വിപ്ലവകരമായ പരിവര്‍ത്തനങ്ങള്‍ കൂടിയേ കഴിയൂ എന്നും അദ്ദേഹം പ്രഖ്യാപിച്ചു. ”ഇത് കൈവരിക്കുന്നതിന് തടസ്സമായി നില്‍ക്കുന്ന എല്ലാ സാമൂഹ്യനിയമങ്ങളും ദ്രോഹകരങ്ങളാണ്. അവയെ അതിവേഗം നശിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളണം. മനുഷ്യന് സ്വാതന്ത്ര്യത്തിന്റെ മാര്‍ഗ്ഗത്തിലൂടെ മുന്നേറാന്‍ സഹായിക്കുന്ന സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കണം” എന്നദ്ദേഹം ഭാരതീയരോട് ഉപദേശിച്ചു.

സ്വാമി വിവേകാനന്ദന്‍ 1902 ല്‍ 39-ാമത്തെ വയസ്സില്‍ സമാധിയായി. അദ്ദേഹത്തിന്റെ ജീവിതകാലത്ത് ഭാരതത്തില്‍ കര്‍ഷക പ്രസ്ഥാനമോ തൊഴിലാളി പ്രസ്ഥാനമോ ആവിര്‍ഭവിച്ചിരുന്നില്ല. അവയെല്ലാംതന്നെ വളര്‍ച്ചയുടെ പ്രാഥമിക ദശയിലായിരുന്നു. ഒരു വിപ്ലവകാരിയുടെ തീവ്രമായ വികാരാവേശത്തോടുകൂടി അദ്ദേഹം പണിയെടുക്കുന്നവരുടെ (ശൂദ്രരുടെ) ഭാവിയില്‍ വിശ്വാസം പ്രകടിപ്പിച്ചു. ലോകത്താദ്യമായി പാവങ്ങളുടെ മോചനത്തിനുവേണ്ടി സര്‍വ്വധര്‍മ്മഭാവനയില്‍ അധിഷ്ഠിതമായ ആദ്ധ്യാത്മിക സോഷ്യലിസം പ്രഖ്യാപിച്ച മഹാനായ സന്യാസി ശ്രേഷ്ഠനായ വിവേകാനന്ദന്റെ ഓര്‍മ്മകള്‍ക്കുമുന്നില്‍ നമുക്ക് നമസ്‌കരിക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സൗജന്യ ചികിത്സ, മികച്ച അന്തരീക്ഷമെന്ന് ജർമ്മൻ പൗരൻ : എന്നാൽ അത് കേരളമായിരിക്കുമെന്ന് കമ്യൂണിസ്റ്റുകാരൻ  ; ഗുജറാത്താണെന്ന് തിരുത്തി ജർമ്മൻ പൗരൻ

Kerala

വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരുന്ന ആറാം ക്ലാസ് വിദ്യാര്‍ഥിയെ കാട്ടുപന്നി ആക്രമിച്ചു

India

‘ ബാബറി മസ്ജിദ് പണിയണമെന്ന് പറയുന്നവർക്കൊപ്പം ഇരിക്കുന്നതിനേക്കാൾ ഞങ്ങൾക്ക് ഇഷ്ടം 20 വർഷം പ്രതിപക്ഷത്ത് ഇരിക്കുന്നതാണ് ‘ ; അമിത് ഷാ

Kerala

കേരളത്തില്‍ ബിജെപിക്ക് വലിയ മുന്നേറ്റമുണ്ടാകുമെന്ന് നരേന്ദ്ര മോദി, സ്ത്രീകള്‍ വലിയ തോതില്‍ ബൂത്തിലെത്തിയത് ഗുണമാകും

Kerala

ആലപ്പുഴയില്‍ ഡോ. സേതു ലക്ഷ്മി ആത്മഹത്യാ ശ്രമം നടത്തിയ സംഭവത്തില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി,ഹര്‍ജി നല്‍കിയത് പ്രതിശ്രുത വരന്‍

പുതിയ വാര്‍ത്തകള്‍

ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് നല്‍കരുതെന്ന മുഖപ്രസംഗം ദീപിക പത്രത്തിന് വേണ്ടി എഴുതിയത് ആര്? അച്ചടിച്ചത് മാനേജ് മെന്‍റിന്റെ അറിവോടെയോ?

പയ്യന്നൂരില്‍ അക്രമ സംഭവങ്ങള്‍: സര്‍വകക്ഷി സമാധാന യോഗം പൂര്‍ത്തിയായി

വിവാദമായ ഫെയ്സ്ബുക്കില്‍ പോസ്റ്റിനൊപ്പം പങ്കുവെച്ച ഫോട്ടോ

ജീവിതത്തില്‍ നമോദിയെപ്പോലെ ആകരുത്, പക്ഷെ ക്യാമറ കാണുമ്പോള്‍ മോദിയെപ്പോലെ തലയുയര്‍ത്തിനോക്കണം, ചന്തു സലിംകുമാറിന്റെ പോസ്റ്റ്

ഇന്ത്യയുടെ നിരോധിച്ച 500 രൂപാ നോട്ടുകെട്ടുകളുമായി കളിക്കുന്ന പാകിസ്ഥാനിലെ തെരുവ് ബാലന്മാര്‍…

ഫർമാൻ ഖാനെ മധ്യപ്രദേശ് പോലീസ് ഉടൻ കസ്റ്റഡിയിലെടുക്കും ; വിവാഹത്തിൽ സിപിഎം – പോപ്പുലർ ഫ്രണ്ട് പങ്ക് അന്വേഷിക്കാൻ കേരളത്തിലേയ്‌ക്കും എത്തിയേക്കും

മഹാരാഷ്‌ട്രയിലെ നാസിക്കില്‍ നടന്നത് കോര്‍പറേറ്റ് ജിഹാദോ? ഐടി സ്ഥാപനങ്ങളിലെ ജൂനിയർ ജീവനക്കാരെ മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നു

മാര്‍ക്കറ്റില്‍ കശാപ്പിനായി എത്തിച്ച പോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി

കാക്കനാട് വനിതാ ജയിലില്‍ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം അടിപിടിയില്‍ കലാശിച്ചു

താമരശേരി കോടതിക്ക് മുന്നില്‍ കാമുകന്റെ സുഹൃത്തുക്കളും പെണ്‍കുട്ടിയുടെ ബന്ധുക്കളും തമ്മില്‍ കൂട്ടത്തല്ല്

ബിജെപി 33 ശതമാനം സീറ്റ് വനിതകള്‍ക്ക് നല്‍കുന്നു, കോണ്‍ഗ്രസ് അത് പാലിക്കുന്നില്ല, തമിഴ്നാട്ടിലെ മഹിളാ കോണ്‍ഗ്രസ് നേതാവ് രാജിവെച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.