Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജീവിക്കുകയും വളരുകയും വേണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2017, 10:02 pm IST
in Samskriti

ഒരിക്കല്‍ അലറിപ്പാഞ്ഞുവരുന്ന ലോറി കണ്ട് ഞങ്ങളുടെ ഡ്രൈവര്‍ പറഞ്ഞു ‘അപകടം വരാതിരിക്കാന്‍ ഞാന്‍ മാത്രം ശ്രദ്ധിച്ചാല്‍ പോരാ, അയാളും ശ്രദ്ധിക്കണം.’ ജീവിതത്തിലും ഈ പാഠം ശ്രദ്ധേയമാണ്. സമൂഹങ്ങളുടെ ജീവിതത്തിലും ശ്രദ്ധേയമാണ്. ഹിന്ദുസമൂഹം ഈ പാഠം ഇന്നു പഠിക്കേണ്ടിയിരിക്കുന്നു.

ഇന്നിവിടെ മൂന്ന് വിഭിന്ന സമൂഹങ്ങള്‍ ജീവിക്കുന്നു- ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലിം. ഇവയില്‍ മതപരിവര്‍ത്തനം അവരുടെ നിര്‍ദ്ദിഷ്ട കര്‍ത്തവ്യമായി കരുതുവന്നവരാണ് ക്രിസ്ത്യാനികളും മുസ്ലിങ്ങളും. അതിനുവേണ്ടി ഇരുകൂട്ടരുടെയും പള്ളികള്‍ എല്ലാംകൊണ്ടുമൊരുക്കമാണ്, എന്തും ചെയ്യാന്‍ ഒരുക്കമാണ്. ഇന്ത്യന്‍ ഭരണഘടന ഉറപ്പുകൊടുക്കുന്ന ആരാധനാസ്വാതന്ത്ര്യത്തെ അവനവന്റെ അന്തരംഗത്തിന്റെ ചായ്‌വനുസരിച്ച് ഭജിക്കാനും തൊഴാനുമുള്ള സ്വാതന്ത്ര്യമാണെന്ന് ഹിന്ദുക്കള്‍ കരുതുമ്പോള്‍ അത് മതപരിവര്‍ത്തനം ചെയ്യാനുള്ള അവകാശമായിട്ടാണ് പള്ളിക്കാര്‍ കരുതുന്നത്.

അടിസ്ഥാനപരമായ ഈ വീക്ഷണവ്യത്യാസം ഹിന്ദുക്കള്‍ മനസ്സിലാക്കേണ്ടതുണ്ട്. ക്രിസ്ത്യന്‍-മുസ്ലിം സംഘങ്ങള്‍ മതപരിവര്‍ത്തനത്തിനു കണ്ടെത്തുന്ന പൊതുമേച്ചില്‍ സ്ഥലം ആന്റണിയും റഹീമും സെക്കുലറിസം പ്രസംഗിക്കുമ്പോഴും ആര്‍ച്ചുബിഷപ്പും മൗലവിയും മേച്ചില്‍സ്ഥലത്തു തന്നെയാണ് എന്ന് മറക്കാതിരിക്കുക. കാര്യങ്ങള്‍ ഇങ്ങനെയിരിക്കെ നാം നമ്മുടെ സമാജത്തെ ക്ഷയമില്ലാതെ കാത്തുരക്ഷിക്കണമെങ്കില്‍, ഇനിയും മികവുറ്റതാക്കണമെങ്കില്‍ നമ്മെക്കുറിച്ച് ചിന്തിക്കുമ്പോള്‍ തന്നെ അവരെക്കുറിച്ചും ചിന്തിക്കണം. അതായത് നമ്മുടെ കൃത്യനിര്‍വഹണത്തിനിടയില്‍ അവരുടെ പ്രവര്‍ത്തനസ്വഭാവത്തെക്കുറിച്ചും നീക്കങ്ങളെക്കുറിച്ചും മനസ്സിലാക്കിയിരിക്കണം.

ജീവിക്കുകയും വളരുകയും വേണമെന്ന നിസര്‍ഗവാസനയും, അതിന്റെ അടിസ്ഥാനത്തില്‍ പരിഃതസ്ഥിതിയെ നേരിടാനുള്ള വിവരവും പെരുമാറ്റവുമാണ് മൂകമായ ഒരു മരത്തെപ്പോലും വളര്‍ത്തുന്നത്. ആ മരത്തിന്റെ ഓരോ വളവും ഇതിന് തെളിവാണ്. ഹിന്ദുക്കള്‍ നശിക്കാതിരിക്കണമെങ്കില്‍ ഇതായിരിക്കണം ഹിന്ദുസമാജത്തിന്റെ പെരുമാറ്റം. ഈ ധാരണയോടും കാഴ്ചപ്പാടോടും കൂടി വേണം നാം നമ്മുടെ അമ്പലങ്ങളെ നോക്കിക്കാണാന്‍.

അമ്പലം വീട്ടിലെ പ്രാര്‍ത്ഥനാമുറിയുടെ വിശാലമായ പതിപ്പുമാത്രമാണെന്ന് ധരിക്കരുത്. അത് കേവലം ഭജനാലയമല്ല. ഹിന്ദുസമാജത്തിന്റെയും ഹിന്ദുദര്‍ശനത്തിന്റെയും ഹിന്ദുധര്‍മത്തിന്റെയും ഹൈന്ദവമായ എന്തിനെയും നട്ടുവളര്‍ത്തുകയും കള പറിച്ച് നനച്ചു പോഷിപ്പിക്കുകയും ചെയ്യേണ്ട വിളനിലമാണ്. ആ അമ്പലത്തെക്കുറിച്ച് ഇന്നു നാം പതിവിലും ആഴത്തില്‍ ചിന്തിക്കേണ്ടതുണ്ട്.

സിംഹം ഒരിക്കലും മുന്‍പോട്ടു എടുത്തുചാടാറില്ല. ചാടുന്നതിന് മുന്‍പ് അത് പിമ്പിലും മുമ്പിലും ഇരുവശത്തും നോക്കുന്നു. അനുകൂല പ്രതികൂലങ്ങള്‍ കണ്ടു മനസ്സിലാക്കുന്നു. അതിനുശേഷം മാത്രം മുന്നോട്ടു കുതിക്കുന്നു. സിംഹത്തിന്റെ ചുറ്റുപാടുമുള്ള ഈ വിലയിരുത്തല്‍ നോട്ടത്തിനാണ് ‘സിംഹാവലോകനം’ എന്നുപറയുന്നത്. അത് ഒരു ഒഴുക്കന്‍ നോട്ടമല്ല(ജനറല്‍ സര്‍വേ) വിശദമായ വിലയിരുത്തലാണ് (ഡീറ്റെയ്ല്‍ഡ് അസസ്‌മെന്റ്). അമ്പലത്തെക്കുറിച്ച് അതുതന്നെ നാമും ചെയ്യേണ്ടിയിരിക്കുന്നു.

ക്ഷേത്രമാഹാത്മ്യത്തെക്കുറിച്ച് നാം സാഭിമാനം പറയാറുണ്ട്. പരശുരാമന്‍ പ്രതിഷ്ഠിച്ചത്, ശ്രീരാമന്‍ പ്രതിഷ്ഠിച്ചത്, പഞ്ചപാണ്ഡവന്മാര്‍ പ്രതിഷ്ഠിച്ചത്, ബ്രഹ്മാവ് പ്രതിഷ്ഠിച്ചത്, രണ്ടായിരം കൊല്ലം പഴക്കമുള്ളത്, ആയിരംകൊല്ലം പഴക്കമുള്ളത് എന്നെല്ലാം. ചരിത്രപരമായ സത്യം എന്തുതന്നെയാണെങ്കിലും വളരെ വളരെ പഴക്കം ചെന്ന ക്ഷേത്രങ്ങളാണെന്നു സ്പഷ്ടം. ഈ സുദീര്‍ഘ കാലഘട്ടത്തെ നമുക്ക് (1) സാമൂഹ്യശാസ്ത്രപരമായ കാഴ്ചപ്പാട് വച്ച് രണ്ടായി വിഭജിക്കാം. ക്രിസ്ത്യന്‍, മുസ്ലിം മതങ്ങള്‍ പടരുന്നതിന് മുന്‍പുള്ള കാലഘട്ടം, പിമ്പുള്ള കാലഘട്ടം (2) രാഷ്‌ട്രീയമായ കാഴ്ചപ്പാടുവച്ച് മറ്റൊരുതരത്തില്‍ രണ്ടായി തിരിക്കാം-ഇന്നത്തെ ജനാധിപത്യം ഇല്ലാതിരുന്ന രാജവാഴ്ചയുടെ കാലം, ജനാധിപത്യത്തിന്റെ ഇന്നത്തെ കാലം (3) ജാതിഘടനയുടെ അടിസ്ഥാനത്തില്‍ രണ്ടായി തിരിക്കാം- ഒരു കൂട്ടം ജാതികള്‍ മാത്രം താല്‍പര്യമെടുത്താല്‍ മതിയായിരുന്ന പഴയകാലഘട്ടം, എല്ലാ ജാതികളും താല്‍പര്യമെടുക്കേണ്ട പുതിയ കാലഘട്ടം (4) സാമ്പത്തിക ഘടനയുടെ അടിസ്ഥാനത്തില്‍ രണ്ടായിത്തിരിക്കാം-ജന്മിത്തവും നാടുവാഴിത്തവും കൂട്ടുകുടുംബവും കാരണം അല്‍പ്പം ചിലരുടെ കൈവശം ഭൂമിയും ഒതുങ്ങിയിരുന്ന കാലം, ഭാഗം വെയ്‌ക്കലിനും ഭൂവിതരണത്തിനും ശേഷം പാട്ടഭൂമിയെല്ലാം ഇല്ലാതായിത്തീര്‍ന്ന കാലം (5) ആധുനിക ശാസ്‌ത്രോപകരണങ്ങളുടെ അടിസ്ഥാനത്തില്‍ രണ്ടായിത്തിരിക്കാം-പ്രചരണ മാധ്യമങ്ങള്‍ വളരാതിരുന്ന കാലം, വളര്‍ന്ന കാലം-നമ്മുടെ അമ്പലങ്ങളുടെ നടത്തിപ്പിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഈ വ്യത്യസ്ത ഘടകങ്ങള്‍ കണക്കിലെടുക്കേണ്ടതുണ്ട്.

ക്രിസ്ത്യാനികളും മുസ്ലിങ്ങളും ഇല്ലാതിരുന്ന കാലഘട്ടത്തില്‍ നാം നമ്മെക്കുറിച്ചുമാത്രം ചിന്തിച്ചാല്‍ മതിയായിരുന്നു. ഹിന്ദുക്കളുടെ എണ്ണം കുറയ്‌ക്കാനുള്ള ഘടകങ്ങള്‍ ചുറ്റും ഇല്ലായിരുന്നു. വൈദിക സമ്പ്രദായം വിട്ട് ആരെങ്കിലും ബൗദ്ധ-ജൈന സമ്പ്രദായങ്ങളില്‍ വിശ്വസിച്ചുതുടങ്ങിയാല്‍ത്തന്നെ അതിനെ മാമോദീസ മുക്കല്‍ പോലെയോ തൊപ്പിയിടല്‍ പോലെയോ കണക്കാക്കിയിരുന്നില്ല. അവരെല്ലാം ഹൈന്ദവ സാംസ്‌കാരികധാരയില്‍ തന്നെയായിരുന്നു; പരമ്പരാഗതമായ സഹിഷ്ണുത വച്ചുപുലര്‍ത്തിയിരുന്നു; പൊതുസമാജ ശൃംഖലയില്‍ നിന്ന് അറ്റുപോയിരുന്നില്ല.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ധുരന്ധര്‍ 1500 കോടി വരുമാനം പിന്നിട്ട് കുതിയ്‌ക്കുമ്പോഴും നായിക സാറാ അര്‍ജുന് പ്രാര്‍ഥന ഒഴിഞ്ഞ നേരമില്ല

India

ഗ്ലോബല്‍ ഫയര്‍ പവര്‍ ലിസ്റ്റില്‍ ഇന്ത്യ ലോകത്തിലെ നാലാമത്തെ വ്യോമസേനാ ശക്തി

India

10 കോടി വായ്‌പയെടുത്ത് നടി മീന ചെന്നൈയില്‍ പണിത വീട് അമേരിക്കന്‍ ദമ്പതികള്‍ 100 കോടി രൂപയ്‌ക്ക് വാങ്ങി; ദൃശ്യം 3 റിലീസിനിടയ്‌ക്ക് താരത്തിന് ആഹ്ളാദം

NEW DELHI, JULY 1 (UNI):- Chief of the Army Staff General Upendra Dwivedi talking to newsmen at the South Block lawn prior to assume of office, in New Delhi on Monday.UNI PHOTO-PSB14U
India

സബ് കാ മാലിക് ഏക് ഹെ….ഓപ്പറേഷന്‍ സിന്ദൂറില്‍ മുസ്ലിങ്ങളുടെ പ്രാര്‍ത്ഥനാ സമയത്ത് ഇന്ത്യന്‍ സേന ആക്രമണം ഒഴിവാക്കിയിരുന്നു

India

റഷ്യ 40 ശതമാനം ഡിസ്കൗണ്ടില്‍ ഗ്യാസ് നല്‍കും, ഇന്ത്യയ്‌ക്ക് നേട്ടമാകും

പുതിയ വാര്‍ത്തകള്‍

തെക്കോട്ടു ദർശനമായി വീട് പണിയാമോ ? ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

കൂവളം ഏത് ഭാഗത്ത് നടണം , എങ്ങനെ പരിപാലിക്കണം ?

‘ ഞാൻ നല്ല ഭർത്താവാണ്, ഖുഷ്ബു ഒരു റൗഡി ബേബിയും ‘ ; സന്തോഷ ദാമ്പത്യത്തിന്റെ രഹസ്യം പറഞ്ഞ് സുന്ദർ

തൃശൂരിനെ പത്മജ ഇങ്ങെടുക്കുമോ? തൃശൂര്‍ നഗരത്തില്‍ ജയിക്കുമെന്ന് പറയാന്‍ ധൈര്യപ്പെടാതെ സിപിഎം ജില്ലാസെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദറും

തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് മുന്നില്‍ ഓട്ടോറിക്ഷ ഡ്രൈവറെ റെയില്‍വേ എസ് ഐ മര്‍ദിച്ചെന്ന് പരാതി

36 ലക്ഷം വർഷങ്ങൾക്കിടയിൽ ഇതാദ്യം : ഭൂമിയുടെ ഭ്രമണ വേഗത കുറയുന്നു, വരുന്നത് വൻ മാറ്റങ്ങളെന്ന് ഗവേഷകർ

സ്റ്റീൽ പാനുകളില്‍ ഭക്ഷണം പാകം ചെയ്യുമ്പോൾ ഒട്ടിപ്പിടിക്കുന്നുണ്ടോ? പരിഹാരമുണ്ട്

കോട്ടയത്ത് പക്ഷിപ്പനി

പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാത്തതിന് സിപിഎം എല്‍ സി സെക്രട്ടറിയുടെ അധിക്ഷേപം: അര്‍ബുദ രോഗ അതിജീവിത ജോലി രാജിവച്ചു

ആശാ ഭോസ്‌ലെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.