കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് സ്കൂള്‍ മൈതാനത്തെ നഗരസഭയുടെ വയോജനകേന്ദ്ര നിര്‍മ്മാണവുമായി മുന്നോട്ടു പോകാനുള്ള നഗരസഭ നീക്കം കടുത്ത പ്രതിഷേധങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് എബിവിപി ജില്ലാ സമിതി അറിയിച്ചു. സ്കൂള്‍ അധികൃതരുടെയും, വിദ്യാര്‍ത്ഥികളുടെയും, കായിക പ്രേമികളുടെയും എതില്‍പ്പ് നിലനില്‍ക്കെ തന്നെ സ്കൂള്‍ മൈതാനം കൈയ്യേറി നഗരസഭ നടത്തുന കെട്ടിട നിര്‍മ്മാണം തടയുമെന്ന് എബിവിപി ഇതിനോടകം തന്നെ പ്രഖ്യാപിച്ചതാണ്. അതുകൊണ്ട് തന്നെ ഈ വിഷയത്തില്‍ നഗരസഭ നടത്തുന്ന ചര്‍ച്ചകള്‍ അപ്രസക്തമാണ്. നഗരസഭയുടെ ഈ നീക്കം കാഞ്ഞങ്ങാട് നഗരത്തിലെ നിരവധി വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഒരു പൊതു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ അംഗീകാരത്തെ വരെ ബാധിക്കും. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനു അംഗീകാരം നിലനില്ക്കാന് നിശ്ചിത സ്ഥലം ആവശ്യമാണെന്നിരിക്കെ നഗരസഭയുടെ ഈ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നാല്‍ സ്കൂളിന്റെ അംഗീകാരം നഷ്ടപെടാന്‍ സാധ്യതയുണ്ടെന്ന ആശങ്ക സ്കൂള്‍ അധികൃതര്‍ ഇതിനോടകം തന്നെ പ്രകടിപ്പിച്ചതാണ്. ആശങ്കകള്‍ നഗരസഭ ചെയര്‍മാനുമായി എബിവിപി പ്രവര്‍ത്തകര്‍ പങ്കുവെച്ച സമയത്ത് അവിടെ നിര്‍മ്മാണം പ്രവര്‍ത്തനം നടത്താന്‍ സമ്മതിച്ചില്ലേങ്കില് ആ മേഖലയില്‍ മറ്റു വികസനങ്ങള്‍ ഇനി നഗരസഭ നടത്തില്ലെന്ന ഭീഷണിയാണ് ചെയര്‍മാന്റെ ഭാഗത്ത് നിന്നു ലഭിച്ചത്. സ്ഥലം സ്കൂളിന്റെതാണെന്നു തെളിയിക്കുന്ന രേഖകള്‍ എബിവിപിയുടെ കയ്യിലുണ്ട്. ഒരു വശത്ത് പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സംരക്ഷിക്കാന്‍ കവല പ്രസംഗം നടത്തുകയും മറുവശത്ത് ഇത്തരം നടപടികളിലൂടെ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളെ നശിപ്പിക്കാന്‍ കൂട്ടുനില്‍ക്കുകയും ചെയ്യുന്ന ചെയര്‍മാന്റെ ഇരട്ടത്താപ്പ് ജനങ്ങള്‍ തിരിച്ചറിയണം. ഈ വിഷയത്തില്‍ എസ്എഫ്ഐ നഗരസഭയുടെ കൂലിക്കാരായി പ്രവര്‍ത്തിക്കുകയാണെന്നും എബിവിപി ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: