കൊച്ചി: തിയേറ്റര്‍ വിഹിതത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് മള്‍ട്ടിപ്ലക്സുകളില്‍ നിന്ന് വിതരണക്കാര്‍ സിനിമകള്‍ പിന്‍വലിച്ചു. തീയറ്ററുകളില്‍ നിറഞ്ഞ് ഓടിയിരുന്ന ബാഹുബലി 2 ഉള്‍പ്പെടെയുള്ള ചിത്രങ്ങളും പുതിയ മലയാള ചിത്രങ്ങളുമാണ് പിന്‍വലിച്ചത്. ഈയാഴ്ച റിലീസ് ചെയ്ത ഗോദ, അച്ചായന്‍സ് തുടങ്ങിയ ചിത്രങ്ങള്‍ മള്‍ട്ടിപ്ലക്സുകള്‍ക്കു നല്‍കിയിട്ടില്ല.
ചിത്രം റിലീസ് ചെയ്ത് ആദ്യ ആഴ്ചയില്‍ കളക്ഷന്റെ 60 ശതമാനം, രണ്ടാമത്തെ ആഴ്ച 55 ശതമാനം, മൂന്നാമത്തെ ആഴ്ച 50 ശതമാനം എന്നിങ്ങനെയാണ് മള്‍ട്ടിപ്ലക്സുകളില്‍ ഒഴികെയുള്ള ചിത്രങ്ങള്‍ നല്കുന്ന തിയറ്റര്‍ വിഹിതം. മള്‍ട്ടിപ്ലക്സുകളില്‍ ഇത് 55 ശതമാനം, 45 ശതമാനം, 35 ശതമാനം എന്നിങ്ങനെയാണ്. ഇതു തുടരാനാവില്ലെന്നാണ് നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും നിലപാട്.
വിഹിതം ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് മള്‍ട്ടിപ്ലക്സുകളില്‍ നിന്ന് ചിത്രങ്ങള്‍ പിന്‍വലിച്ചതായി നിര്‍മാതാക്കളും വിതരണക്കാരും അറിയിച്ചു. ബാഹുബലി 2 ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ പിന്‍വലിച്ചിട്ടുണ്ട്. മള്‍ട്ടിപ്ലക്സുകളില്‍ ഉയര്‍ന്ന പ്രവര്‍ത്തന ചെലവുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് തിയറ്റര്‍ ഉടമകള്‍ വിഹിതം കുറച്ചുനല്‍കുന്നത്.
മള്‍ട്ടിപ്ലക്സുകള്‍ ഇല്ലെങ്കില്‍ സിനിമ കാണാന്‍ ജനങ്ങള്‍ തിയറ്ററില്‍ എത്തുമെന്ന് നിര്‍മാതാക്കളുടെ സംഘടനാ നേതാവ് എം. രഞ്ജിത് പറഞ്ഞു. എത്ര ദിവസം നീണ്ടാലും തിയറ്റര്‍ വിഹിതം കൂട്ടാതെ മള്‍ട്ടിപ്ലക്സുകള്‍ക്കു ചിത്രം നല്‍കില്ലെന്ന് രഞ്ജിത് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: