കാഞ്ഞങ്ങാട്: മാവുങ്കാല്‍ പുതിയകണ്ടം അടിയാര്‍ക്കാവ് കരിഞ്ചാമുണ്ഡിയമ്മ ദേവസ്ഥാനത്ത് അര നൂറ്റാണ്ടുകള്‍ക്ക് ശേഷം നടക്കുന്ന കളിയാട്ട ഉത്സവത്തിന്റെ ത്രിവര്‍ഷ സമാപന കളിയാട്ടത്തിന് തുടക്കമായി. ഉത്സവത്തിന്റെ ഭാഗമായി മൊട്ടമ്മല്‍ തറവാട്ടില്‍ നിന്നും കലവറ നിറക്കല്‍ ഘോഷയാത്ര നടന്നു. കെ.ആര്.കൃഷ്ണന്, കാരക്കുഴി പ്രകാശന് എന്നിവര്‍ക്ക് സ്ഥാനാചാരം നല്കി. സര്‍വ്വൈശ്വര്യ വിളക്കുപൂജ, ഭക്തിഗാനസുധ എന്നിവ നടന്നു. ഇന്ന് വൈകുന്നേരം 5ന് അക്ഷരശ്ലോക സദസ്സ്, തെയ്യം കൂടല്‍, 8 മുതല്‍ തൊണ്ടച്ചന്, പഞ്ചുരുളി, അണ്ണപ്പഞ്ചുരുളി എന്നീ ദൈവക്കോലങ്ങള്‍ അരങ്ങിലെത്തും. നാളെ രാവിലെ 9 മുതല്‍ പേത്താളന്‍, തൂവക്കാളി, കാട്ടുമടന്ത എന്നീ തെയ്യങ്ങള്‍. വൈകുന്നേരം 5ന് കരിഞ്ചാമുണ്ഡിയമ്മയുടെ തിടങ്ങല്‍, രാത്രി 7.30ന് 200 വനിതകള്‍ അണിനിരക്കുന്ന തിരുവാതിര. രാത്രി 11ന് പുലിച്ചാമുണ്ഡി തെയ്യം, പുലര്ച്ചെഅഗ്നി പ്രവേശനം. 21ന് പുലര്‍ച്ചെ 4ന് കരിഞ്ചാമുണ്ഡിയമ്മയുടെ പുറപ്പാട്. 10ന് കുറത്തിയമ്മ, പാരത്താളി, രക്തചാമുണ്ഡി, രാത്രി നൃത്തസന്ധ്യ, 8ന് മന്ത്രമൂര്‍ത്തി തോറ്റം, 11ന് പൊട്ടന്‍തെയ്യം, 22ന് രാവിലെ 9 മുതല്‍ കാപ്പാളത്തി, വിഷ്ണുമൂര്‍ത്തി, പന്നിക്കൂര്‍ ചാമുണ്ഡി, ഗുളികന് എന്നീ തെയ്യക്കോലങ്ങള്‍ അരങ്ങിലെത്തും. 23ന് വിവിധ നേര്ച്ചക്കോലങ്ങളും, കളിയാട്ട ദിവസങ്ങളില്‍ ഉച്ചയ്ക്ക് അന്നദാനം ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: