കാസര്‍കോട്: ജില്ലയിലെ ചുമട്ട് തൊഴിലാളി മേഖലയില്‍ പണിയെടുക്കുന്നവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്ന് ബിഎംഎസ് ആവശ്യപ്പെട്ടു.
ജില്ലാ ഓഫീസും ഒരു സബ് ഓഫീസുമായി പ്രവര്‍ത്തിക്കുന്ന ക്ഷേമബോര്‍ഡില്‍ വിരലിലെണ്ണാവുന്ന ജിവനക്കാരാണുള്ളത്.
ഇവരുടെ പരിചയക്കുറവ് കാരണം തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളും മറ്റും വിതരണം ചെയ്യുന്നതില്‍ അപകാതകള്‍ നിത്യ സംഭവമായി മാറി കൊണ്ടിരിക്കുകയാണ്.
ഇതിന് അടിയന്തര പരിഹാരം കാണാത്തപക്ഷം സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ഹെഡിലോഡ് ആന്റ് ജനറല്‍ മസ്ദൂര്‍ സംഘം യൂണിയന് വാര്‍ഷിക സമ്മേളനം മുന്നറിയിപ്പ് നല്കി.
ഭാരവാഹികളായി കെ.എ,ശ്രീനിവാസന്(പ്രസിഡണ്ട്), ബാലന് കോടോത്ത്, വി.ബി.സത്യനാഥ, കെ.ഭാസ്കരന്, മധുനീലേശ്വരം(വൈസ് പ്രസിഡണ്ടുമാര്‍), വി.ഗോവിന്ദന്(ജനരല് സെക്രട്ടറി), വൈ.രവി, പി.ദിനേഷ്, കുഞ്ഞിക്കൃഷ്ണന് പുല്ലൂര്‍, പ്രസാദ് മുള്ളേരിയ(ജോയിന്റ് സെക്രട്ടറിമാര്‍), എം.ബാബു(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: