കാസര്‍കോട്: ക്ഷേത്രാചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കുമെതിരെ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ നടത്തുന്ന കുപ്രചരണങ്ങള്‍ അനാവശ്യവും മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതുമാണെന്ന് ബിജെപി സംസ്ഥാന സമിതി അംഗം രവീശ തന്ത്രി കുണ്ടാര്‍ പറഞ്ഞു.
കേരള ക്ഷേത്ര സംരക്ഷണ സമിതി ജില്ല സമ്മേളം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശബരിമല സ്ത്രീ പ്രവേശന നിഷേധം, വയനാട്ട് കുലവന് തെയ്യത്തിന് ബപ്പിടല്‍ ചടങ്ങ് എന്നിവ നടത്തുന്നത് ആചാരങ്ങളുടെ ഭാഗമാണ്. ഇത്തരം പ്രചരണങ്ങള്‍ കാലഘട്ടത്തിന്റെ വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡന്റ് ടി.വി.ഭാസ്കരന് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം എം.ജി.രാധാകൃഷ്ണന്, വാര്‍ഡ് മെമ്പര്‍ യോഗീശ് എം.ആര്, പരമേശ്വര ആചാര്യ, കെ.വി.കൃഷ്ണന്, നാരായണ ഭട്ടതിരി, എച്ച്.എസ്.ഭട്ട്, ഐ.കെ.രാമദാസ് വാഴുന്നോര്‍ തുടങ്ങിയവര്‍ സംസാരിച്ചു. അപ്പയ്യനായക് സ്വാഗതവും ശ്രീമയ്യ നന്ദിയും പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: