കൽപ്പറ്റ: നബാർഡിന് കീഴിൽ രൂപീകരിച്ച കാർഷികോൽപാദക കമ്പനികളുടെ സംയുക്താഭിമുഖ്യത്തിൽ കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡിൽ നടക്കുന്ന മലബാർ അഗ്രി ഫെസ്റ്റിനുള്ള സ്റ്റാളുകളുടെ നിർമ്മാണം പൂർത്തിയായി.ചൊവ്വാഴ്ച മുതൽ ഞായറാഴ്ച വരെയാണ് അഗ്രി ഫെസ്റ്റ് . 23-ന് വൈകുന്നേരം 4.30-ന് ഉദ്ഘാടന സമ്മേളനം നടക്കും. വിത്തുകളുടെ പ്രദർശനവും കൈമാറ്റവും കാർഷിക- വ്യവസായിക പ്രദർശനം, വിപണനം, സെമിനാറുക, ഭക്ഷ്യമേള, വളർത്തുമൃഗങ്ങളുടെയും പക്ഷികളുടെയും പ്രദർശനം, സയൻസ് ഫെസ്റ്റ്, എജ്യുഫെസ്റ്റ്, മാംഗോ ഫെസ്റ്റ്, ചക്ക മഹോത്സവം, ഹണി ഫെസ്റ്റ്, ഇഫ്താർ പാർട്ടി ദിവസവും കലാപരിപാടികൾ എന്നിവ മേളയോടനുബന്ധിച്ചുണ്ടാകും. വിവിധ പ്രൊഡ്യൂസർ കമ്പനികളുടെ മൂല്യ വർധിത ഉൽപ്പന്ന ങ്ങളുടെയും പ്രദർശനവും വിൽപ്പനയും അഗ്രി ഫെസ്റ്റിന്റെ പ്രധാന സവിശേഷതയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: