Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

പരിസ്ഥിതി ആശങ്കകളുമായി കുട്ടികള്‍ ശാസ്ത്രജ്ഞര്‍ക്ക് മുന്നില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2017, 03:29 pm IST
in Kozhikode

കോഴിക്കോട്: ആശങ്ക നിറഞ്ഞ ചോദ്യങ്ങളുമായി കുട്ടികള്‍ ശാസ്ത്രജ്ഞരുടെ മുമ്പില്‍. കുടിവെള്ളത്തിന്റെ രുചിമാറ്റത്തെക്കുറിച്ച് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി ലക്ഷ്മിയും വീടിനു സമീപം ആരംഭിക്കാനിരിക്കുന്ന ബാറ്ററി ഫാക്ടറിയില്‍ നിന്നുണ്ടാകാന്‍ സാദ്ധ്യതയുള്ള മലിനീകരണ പ്രശ്‌നമുന്നയിച്ച് ആദിത്യയും മൊബൈല്‍ ടവറിന്റെ സമീപത്ത് റേഡിയേഷന്റെ അളവ് കൂടുതായി ഉണ്ടാകുമോയെന്ന ചോദ്യവുമായി പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഹൃദുനന്ദയും. ഇങ്ങനെ വികസനം സൃഷ്ടിക്കുന്ന പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഉയര്‍ത്തിയാണ് ബാലുശേരി ജിജിഎച്ച്എസ്എസിലെ വിദ്യാര്‍ത്ഥിനികള്‍ ശാസ്ത്രജ്ഞരുമായി റീജിനല്‍ സയന്‍സ് സെന്ററില്‍ സംവദിച്ചത്.

വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ക്ക് അവര്‍ക്ക് മനസിലാകുംവിധം രസകരമായ രീതിയില്‍ മറുപടി നല്‍കി ശാസ്ത്രജ്ഞര്‍ ചര്‍ച്ചയെ സജീവമാക്കി. മലബാര്‍ മേഖലയിലെ ശാസ്ത്രജ്ഞരുടെ സംഘടനയായ സയന്റിസ്റ്റ് അസോസിയേഷന്‍ ഓഫ് മലബാറിന്റെയും കേരള ജൈവവൈവിധ്യ ബോര്‍ഡ്, മേഖലാ ശാസ്ത്രകേന്ദ്രം, കേന്ദ്ര അടയ്‌ക്കാ സുഗന്ധവിള ഡയറക്‌ട്രേറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് സംവാദം സംഘടിപ്പിച്ചത്. ബാലുശേരി ജിജിഎച്ച്എസ്എസിലെ ഗെയിറ്റ് പദ്ധതി പ്രകാരം തെരഞ്ഞെടുക്കപ്പെട്ട 130 കുട്ടികളാണ് സംവാദത്തിനെത്തിയത്. അദ്ധ്യാപകന്‍ ഷിജിലി യു.കെ. യാണ് ഗെയിറ്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍.

മേഖലാ ശാസ്ത്രകേന്ദ്രം ഡയറക്ടര്‍ വി.എസ്. രാമചന്ദ്രന്‍ സംവാദം ഉദ്ഘാടനം ചെയ്തു. ഡിഇഒ ടി.കെ. അജിത്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. പി.എന്‍. രവീന്ദ്രന്‍, ഡോ. എം. രമേഷ് കുമാര്‍, കെ.എം. സുനില്‍, ഡോ. പ്രദീപ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.

കുട്ടികളുടെ സംശയങ്ങള്‍ക്ക് ഡോ. കെ.കെ. ഐശ്വര്യ, സിഡബ്ല്യുആര്‍ഡിഎം സീനിയര്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് പി. ജയകുമാര്‍, സിഡബ്ല്യുആര്‍ഡിഎം പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. മാധവന്‍ കോമത്ത്, ഡോ. പി.എസ്. മനോജ്, ബാംഗ്ലൂര്‍ ഐഎസ്ആര്‍ഒ മുന്‍ ഡയറക്ടര്‍ ഇ.കെ. കുട്ടി, ഡോ. പ്രദീപ്കുമാര്‍, ഡോ. എം. രമേഷ്, ഡോ. കെ.കെ. വിജയന്‍, ഡോ. എ.കെ. സദാനന്ദന്‍, ഡോ. കെ.ഇ. ശ്രീധരന്‍, ഡോ. പി.എന്‍. രവീന്ദ്രന്‍ എന്നിവര്‍ മറുപടികള്‍ നല്‍കി.

കോഴിക്കോട് മേഖല ശാസ്ത്ര കേന്ദ്രത്തില്‍ എത്തിയ ബാലുശ്ശേരി ജിജിഎച്ച്എസ്എസിലെ വിദ്യാര്‍ത്ഥികള്‍ ശാസ്ത്രജ്ഞരുമായി
നടത്തിയ സംവാദം. മേഖലാ ശാസ്ത്രകേന്ദ്രം ഡയറക്ടര്‍ വി.എസ്. രാമചന്ദ്രന്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

ഹോണ്ടയ്‌ക്ക് റെക്കോർഡ് നേട്ടം: 2026 സാമ്പത്തിക വർഷത്തിൽ വിറ്റഴിച്ചത് 63.69 ലക്ഷം വാഹനങ്ങൾ

Kerala

അപരന്മാർ ജനാധിപത്യത്തെ കൊല ചെയ്യുന്നു; തെരഞ്ഞെടുപ്പുകളിൽ അപര സ്ഥാനാർത്ഥികളെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Kerala

രഞ്ജിത്ത് സ്ത്രീ സുരക്ഷയ്‌ക്ക് ഭീഷണി ഉയർത്തുന്ന ആൾ; റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങൾ, അറസ്റ്റിൽ രാഷ്‌ട്രീയ വിവാദവും

Kerala

എസ് ഡിപിഐ എല്ലാം തുറന്നു പറഞ്ഞാൽ പിണറായിയും കുടുങ്ങും; ഒപ്പംനിന്ന കോടിയേരി ഇന്നില്ല;സിപിഎമ്മിന്റെ മരണക്കെണിയായി കള്ളക്കൂട്ട്

India

പട്ടികജാതിക്കാരുടെ അവകാശങ്ങൾ കവർന്നെടുക്കാൻ അനുവദിക്കില്ല : സുപ്രീം കോടതി തീരുമാനം മതംമാറ്റ മാഫിയക്കേറ്റ പ്രഹരമെന്ന് വിഎച്ച്പി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ ഇത് കർമ്മഫലം ആണ് , കാലം എല്ലാത്തിനും കണക്ക് ചോദിക്കും ‘ ; രഞ്ജിത്തിന്റെ അറസ്റ്റിൽ പ്രതികരിച്ച് ബംഗാളി നടി

‘ജെന്‍സി വിത്ത് കുമ്മനം’ യുവ ആറന്മുള വാഗ്ദാനം ചെയ്യുന്നു; ചോദ്യങ്ങള്‍ കൊണ്ടും ഉത്തരങ്ങള്‍ കൊണ്ടും ശ്രദ്ധേയമായി സംവാദം

വിവാഹസമയത്ത് സ്ത്രീക്ക് ലഭിക്കുന്ന സ്വത്തിൽ അവൾക്ക് മാത്രം പൂർണ അധികാരം; ഭർത്താവിന് ഉപയോഗിക്കാം, സ്വന്തമാക്കാനാവില്ല: അലഹബാദ് ഹൈക്കോടതി

നേമത്ത് വി.ശിവൻകുട്ടിയെ തോൽപ്പിക്കണം; എസ് ഡിപി ബന്ധത്തെ വിമർശിച്ച് പറയുന്നത് സഖാക്കൾതന്നെ

പെരുമ്പാവൂരിൽ ആൾക്കൂട്ടക്കൊല; മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു, 6 അസം സ്വദേശികൾ കസ്റ്റഡിയിൽ

നന്ദിദേവന്റെ കാതിൽ ആഗ്രഹങ്ങൾ പറഞ്ഞ് , മഹാകാലേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി അക്ഷയ് കുമാർ

FCRA ഭേദഗതി കണ്ട് ഹിന്ദു സംഘടനകൾ പേടിച്ചിട്ടില്ല ; വിദേശത്ത് നിന്നും ഫണ്ട്‌ സംഘടിപ്പിച്ച് മതമാറ്റത്തിന് കൈക്കൂലി കൊടുക്കുന്ന പരിപാടി ഇനി നടക്കില്ല

വീടിനു പുറത്ത് ഷൂവിനകത്ത് വച്ച താക്കോലെടുത്ത് 10 പവൻ മോഷ്ടിച്ചു; ശേഷം താക്കോൽ തിരികെവെച്ചു

ഈസ്റ്റർ അവധി; യശ്വന്തപുരയിൽ നിന്ന് കണ്ണൂരേക്ക് മംഗളൂരു വഴി സ്പെഷൽ ട്രെയിൻ

എഫ്.സി.ആർ.എ ഭേദഗതി ബില്ല് അവതരണം മാറ്റിവച്ചു; യുഡിഎഫും എൽഡിഎഫും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: കേന്ദ്രമന്ത്രി കിരൺ റിജിജു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.