രാജപുരം: കള്ളാര്‍ ചെറുപനത്തടിയിലേക്ക് കള്ള് ഷാപ്പ് മാറ്റി സ്ഥാപിക്കാനുള്ള ഉടമയുടെ ശ്രമം എന്ത് വിലകൊടുത്തും തടയുമെന്ന് ആക്ഷന്‍കമ്മറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കോടതി വിധിയുടെ ഭാഗമായി കള്ളാറില്‍ പ്രവര്‍ത്തിച്ച് വന്ന ഷാപ്പ് ഒരു മാസമായി പ്രവര്‍ത്തിക്കുന്നില്ല എന്നാല്‍ കഴിഞ്ഞ ദിവസം ഷാപ്പ് ചെറുപനത്തടി പട്ടിക വര്ഗ്ഗകോളനിയുടെ പരിസരത്ത് മാറ്റിസ്ഥാപിക്കുന്നതിനുള്ള ശ്രമം ആരംഭിച്ചിരുന്നു. ഇത് കോളനി നിവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ തടഞ്ഞിരുന്നു. കോളനിക്ക് അടുത്തുള്ള സ്വാകാര്യ വ്യക്തിയുടെ സ്ഥലത്ത് കെട്ടിടം നിര്‍മ്മിച്ച് കള്ള് ഷാപ്പ് ഇവിടെത്തേക്ക് മാറ്റി സ്ഥാപിക്കുന്നതിന് കള്ള് ഷാപ്പ് ഉടമ പ്രവര്‍ത്തനം തുടങ്ങിയതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം നാട്ടുകാര്‍ പ്രവൃത്തി തടഞ്ഞ് റോഡ് തടസപ്പെടുത്തിയിരുന്നു. മദ്യപാനികളുടെ ശല്യം മൂലം വഴിയാത്രക്കാര്‍ക്കും, കോളനി നിവാസികളും പൊറുതു മുട്ടിയ സാഹചര്യത്തില്‍ നിലവിലുള്ള കള്ള് ഷാപ്പ് പൂര്‍ണ്ണമായും അടച്ച് പൂട്ടണം. കള്ള് ഷാപ്പ് തുറന്ന് പ്രവര്‍ത്തിക്കാനുള്ള ഏത് നീക്കത്തെയും ജനങ്ങളെ അണിനിരത്തി തടയുമെന്ന് ആക്ഷന്‍കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. പഞ്ചായത്ത് സറ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ പി ഗീത, ചെറുപനത്തടി കോളനി ഊരുമൂപ്പന് മോതിര, എം ശ്രീജ, സിജോ ചാമക്കാലായില്‍, ബി കെ മുഹമ്മദ് ഗീരിഷ് നീലിമല എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: