കശ്മീര്‍: ജമ്മു കശ്മീര്‍ സര്‍ക്കാര്‍ പ്രളയത്തില്‍ മുങ്ങിപ്പോയെന്നും ഇതിനാലാണ് അടിയന്തര രക്ഷാപ്രവര്‍ത്തനം നടത്താന്‍ കഴിയാതെ പോയതെന്നു മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പറഞ്ഞു. നിയമസഭാമന്ദിരവും ഹൈക്കോടതിയും പോലീസ് ആസ്ഥാനവും ആശുപത്രികളും പ്രളയത്തില്‍ മുങ്ങിപ്പോയെന്നും ഒരു ദേശീയ ചാനലിന് നല്കിയ അഭിമുഖത്തില്‍ ഒമര്‍ അബ്ദുള്ള പറഞ്ഞു.
”എന്റെ തലസ്ഥാനം ഇല്ലാതായി. എന്റെ സര്‍ക്കാര്‍ മുഴുവന്‍ മുങ്ങിപ്പോയി. ആദ്യ 36 മണിക്കൂറില്‍ എനിക്ക് സര്‍ക്കാറുണ്ടായിരുന്നില്ല. പിന്നീട്, ഒരു മുറിയില്‍ ആറ് ഓഫീസര്മാരെവെച്ചാണ് ഞാന്‍ കാര്യങ്ങള്‍ നോക്കിയത്” – ഒമര്‍ അബ്ദുള്ള പറയുന്നു. മന്ത്രിമാരുമായുള്ള ബന്ധം നഷ്ടപ്പെട്ടു. ആര്‍ക്കും എവിടേയും എത്തിപ്പെടാനാകാത്ത അവസ്തയായിരുന്നു. ഒന്നു രണ്ട് മന്ത്രിമാരെ ഇതുവരെ കണ്ടെത്തിയിട്ടില്ല. അവര്‍ എവിടെയെന്ന് അറിയില്ല. എംഎല്‍എമാരില്‍ ഭൂരിഭാഗത്തെക്കുറിച്ചും വിവരമില്ലെന്നും ഒമര്‍ അബ്ദുള്ള പറഞ്ഞു.
എന്റെ വീട്ടില്‍ വൈദ്യുതിയില്ല, ഇന്റര്‍നെറ്റില്ല, പുറത്തേക്കുള്ള ബന്ധങ്ങളെല്ലാം നഷ്ടപ്പെട്ടു. മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തിക്കുന്നില്ല. നിലവില്‍ അതിഥിമന്ദിരമാണ് സെക്രട്ടറിയേറ്റായി ഉപയോഗിക്കുന്നത്. ഇവിടെയിരുന്ന് സംസ്ഥാനത്തെ രക്ഷാ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ദേശം നല്‍കുന്നതിന് ഏറെ ബുദ്ധിമുട്ടുണ്ടെന്നും ഒമര്‍ അബ്ദുള്ള പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: