ന്യൂദല്‍ഹി: കടല്‍ക്കൊല കേസിലെ പ്രതിയായ നാവികന് നാട്ടിലേയ്ക്ക് പോകാന്‍ സുപ്രീം കോടതി അനുമതി നല്കി. നാവികന് ലാസിമിലാനോ ലതോറെയ്ക്കാണ് നാട്ടിലേയ്ക്ക് പോകാനുള്ള അനുമതി ലഭിച്ചിരിയ്ക്കുന്നത്. നാല് മാസത്തേയ്ക്ക് നാട്ടില്‍ പോകാനാണ് അനുമതി.
ആരോഗ്യ പ്രശ്നങ്ങള്‍ പരിഗണിച്ച് ഇറ്റലിയിലേയ്ക്ക് പോകാന്‍ അനുവദിയ്ക്കണമെന്ന് ആവശ്യപ്പെട്ട് നാവികന് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതി അനുമതി. ഹര്‍ജി പരിഗണിയയ്ക്കുന്ന വേളയില്‍ കേന്ദ്രത്തിന്റെ നിലപാട് സുപ്രീം കോടതി ആരാഞ്ഞു. നാവികന്റെ അപേക്ഷ കേന്ദ്രവും കേരളവും എതിര്‍ത്തില്ല. തുടര്‍ന്നാണ് നാല് മാസത്തേയ്ക്ക് ഇറ്റലിയില്‍ പോകാനുള്ള അനുമതി നാവികന് ലഭിയ്ക്കുന്നത്. അപേക്ഷയെ എതിര്‍ക്കില്ലെന്ന് കേന്ദ്രം മുമ്പേ വ്യക്തമാക്കിയിരുന്നു.
മസ്തിഷ്കാഘാതം ഉണ്ടായതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി രണ്ട് മാസത്തേയ്ക്ക് നാട്ടില്‍ പോകാന്‍ അനുവദിയ്ക്കണമെന്നായിരുന്നു നാവികന്റെ ആവശ്യം. ഇറ്റാലിയന്‍ നാവികനും സ്ഥാനപതിയും സത്യവാങ്മൂലം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. സത്യവാങ്മൂലം സമര്‍പ്പിച്ചാല്‍ മാത്രമേ നാട്ടിലേയ്ക്ക് മടങ്ങാന്‍ കഴിയൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: