ഹൈദരാബാദ്: തെലങ്കാനയില്‍ മാധ്യമപ്രവര്‍ത്തകരുടെ മക്കള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്കാന് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. സ്വകാര്യ സ്കൂളുകളില്‍ സൗജന്യ വിദ്യാഭ്യാസം നല്‍കണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശം.
തങ്ങള്‍ ദാരിദ്ര രേഖയ്ക്കു താഴെയാണെന്ന് കാണിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചില യൂണിയനുകള്‍ സംയുക്തമായി സമര്‍പ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിലാണ് മക്കള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്കാന് വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.
മാധ്യമങ്ങള്‍ക്കെതിരായ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ ഭീഷണിക്കു പിന്നാലെയാണ് ഇപ്പോള്‍ ആശ്വാസകരമായ തീരുമാനം വന്നിരിക്കുന്നത്. അടുത്തിടെയാണ് തെലങ്കാന നിയമസഭയിലെ രണ്ട് അംഗങ്ങള്‍ക്കെതിരായി വാര്‍ത്ത നല്കിയ രണ്ടു ചാനലുകളുടെ സംപ്രേക്ഷണം സര്‍ക്കാര്‍ റദ്ദാക്കിയത്.
തെലങ്കാനയെ അപമാനിക്കുന്ന വിധത്തില്‍ വാര്‍ത്തകള്‍ നല്കുന്ന മാധ്യമങ്ങളെ കുഴിച്ചുമൂടുമെന്ന് ചന്ദ്രശേഖര റാവു വ്യക്തമാക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: