ശാന്തന്‍പാറ : സ്വത്ത് തര്‍ക്കത്തെത്തുടര്‍ന്ന് സഹോദരീ പുത്രനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ അമ്മാവന് അറസ്റ്റില്‍. ശാന്തന്‍പാറ കൂന്തപ്പനത്തേരി സ്വദേശിയും ശാന്തന്‍പാറയിലെ ഓട്ടോ ഡ്രൈവറുമായ ഗണേശനാ (30)ണ് കഴിഞ്ഞ ദിവസം വെട്ടേറ്റത്. ഗണേശന്റെ അമ്മാവന് പളനി (47)നെയാണ് പോലീസ് ബോഡിമെട്ടില്‍ വച്ച് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകിട്ട് ഇരുവരും തമ്മില്‍ സ്വത്ത് വീതം വയ്ക്കുന്നതിനെ ചൊല്ലി തര്‍ക്കമുണ്ടായി. തര്‍ക്കം കത്തിക്കുത്തില്‍ കലാശിക്കുകയായിരുന്നു. ഗണേശന് മധുര മെഡിക്കല്‍ കോളേജില്‍ ഗുരുതരസ്ഥിതിയില്‍ കഴിയുക
യാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: