കോട്ടയം: കെട്ടിടനിര്‍മ്മാണത്തിന് പെര്‍മിറ്റ് അനുവദിക്കുന്നതിനായി കൈക്കൂലി വാങ്ങുന്നതിനിടയില്‍ വിജിലന്‍സ് പിടിയിലായ കോട്ടയം നഗരസഭ അസിസ്റ്റന്റ് എഞ്ചിനീയര്‍ തിരുവല്ല കുടമാളൂര്‍ കോട്ടേജില്‍ മാര്ട്ടിന് ആന്റണിയെ വിജിലന്‍സ് കോടതി പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു.
അമ്മഞ്ചേരി സ്വദേശിയായ മാത്യു എന്നയാള്‍ ആറ് വര്‍ഷം മുമ്പ് നല്കിയ അപേക്ഷയില്‍ നടപടി സ്വീകരിക്കാന്‍ മാര്ട്ടിന് 15000 രൂപ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് വിജിലന്‍സിനെ സമീപിച്ച മാത്യു അവര്‍ നല്കിയ ഫിനോഫ്ത്തലിന്‍ പുരട്ടിയ നോട്ടുകള്‍ എഞ്ചിനീയര്‍ക്ക് കൈമാറുമ്പോള്‍ ആണ് അറസ്റ്റിലായത്.
ഗാന്ധിനഗറില്‍ പ്രവര്‍ത്തിക്കുന്ന കുട്ടികളുടെയും സ്ത്രീകളുടെയും സംരക്ഷണകേന്ദ്രമായ സാന്ത്വനത്തിന് കെട്ടിടം നിര്‍മ്മിക്കുവാന്‍ പെര്‍മിറ്റ് നിഷേധിച്ചതും നഗരസഭയുടെ കുമാരനല്ലൂര്‍ സോണല്‍ ഓഫീസിലെ ഇതേ ഉദ്യോഗസ്ഥന് തന്നെയാണെന്ന് പറയപ്പെടുന്നു. അന്ന് സാന്ത്വനത്തിലെ അന്തേവാസികള്‍ നഗരസഭാ കവാടത്തില്‍ നടത്തിയ സമരം ഏറെ ചര്‍ച്ചയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: