ന്യൂദല്‍ഹി: പത്ത് സംസ്ഥാനങ്ങളിലെ മൂന്നു ലോക്സഭാ സീറ്റുകളിലേക്കും 33 നിയമസഭാ സീറ്റുകളിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു. ഗുജറാത്തിലെ വഡോദര, തെലുങ്കാനയിലെ മേദക്, യുപിയിലെ മെയിന്‍പൂരി എന്നീ ലോക്സഭാ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഉത്തര്‍പ്രദേശിലെ 11 സീറ്റുകളിലേക്കും ഗുജറാത്തിലെ ഒമ്പതും രാജസ്ഥാനിലെ നാലും ആസാമിലെ മൂന്നും പശ്ചിമബംഗാളിലെ രണ്ടും ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഡ്, ത്രിപുര, സിക്കിം എന്നീ സംസ്ഥാനങ്ങളിലെ ഓരോ നിയമസഭാ സീറ്റുകളിലുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദി വാരണാസിയില്‍ നിന്നും വിജയിച്ചതോടെയാണ് വഡോദര സീറ്റില്‍ ഉപതെരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്. മുലായംസിംഗ് യാദവ് രാജിവച്ചതിനെതുടര്‍ന്നാണ് മെയില്പൂരിയില് ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്. തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു ഒഴിഞ്ഞതാണ് മേദക എന്നി ലോക് സഭാ മണ്ഡലങ്ങളിലാണ് വേട്ടെടുപ്പ്. സെപ്തംബര്‍ 16 നാണ് വോട്ടെണ്ണല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: