കാഞ്ഞങ്ങാട്: ഭാരതീയ വിദ്യാനികേതന്റെ കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്കെതിരെയാണ് വ്യാജപ്രചരണങ്ങള്‍ നടക്കുന്നത്. വിദ്യാഭ്യാസ അവകാശ നിയമം നിലവില്‍ വന്നതിന് ശേഷം സംസ്ഥാനത്ത് അംഗീകാരമില്ലാത്ത സ്കൂളുകള്‍ പൂട്ടാന്‍ സര്‍ക്കാര്‍ നോട്ടീസയക്കുമെന്ന വാര്‍ത്ത വന്നിരുന്നു.
പിന്നാലെയാണ് ജില്ലയിലെ ഭാരതീയ വിദ്യാനികേതന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ സര്‍ക്കാര്‍ നോട്ടീസ് നല്കി അടച്ചുപൂട്ടിയെന്ന വ്യാജ വാര്‍ത്ത വന്നത്. സോഷ്യല്‍ മീഡിയ വഴിയാണ് പ്രചരിക്കുന്നത്.
ഭാരത സര്‍ക്കാറിന്റെ മിനിസ്റ്ററി ഓഫ് ഹ്യൂമണ്‍ റിസോഴ്സ് ഡെവലപ്പമെന്റ് ഡിപ്പാ ര്ട്ട്മെന്റ്ഓഫ് സ്കൂള്‍ എജുക്കേഷന്‍ ആന്റ്ലിറ്ററസിയുടെ അംഗീകാരത്തില്‍ 30 വര്‍ഷമായി ഇത്തരത്തിലുള്ള സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നത്.
വര്‍ഷങ്ങളായി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്കെതിരെയാണ് അടച്ചുപൂട്ടിയെന്ന വ്യാജ വാര്‍ത്ത പ്രചരിക്കുന്നത്. വ്യക്തമായി പേരും സ്ഥലവും ചൂണ്ടിക്കാണിച്ചാണ് അടച്ചു പൂട്ടിയെന്ന് പ്രചരിപ്പിക്കുന്നതെന്ന് ഭാരതീയ വിദ്യാനികേതന്‍ ജില്ലാ സെക്രട്ടറി പി.ദിവാകരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: