പാരിസ്: ഇസ്ലാമിക് ഭീകരര്‍ക്ക് എതിരായ സൈനിക നടപടിയില്‍ ഇറാഖിനെ സഹായിക്കാന്‍ അന്താരാഷ്ട്രതലത്തില്‍ ധാരണ. പാരിസില്‍ നടന്ന വിദേശകാര്യ മന്ത്രിമാരുടെ ചര്‍ച്ചയിലാണ് തീരുമാനം. ഇറാഖിലും സിറിയയിലുമുള്ള ഇസ്ലാമിക് ഭീകരതയ്ക്ക് അറുതിവരുത്തുകയാണ് ലക്ഷ്യം.
അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയയുടെ ഇടപെടലാണ് ഇറാഖിനെ സഹായിക്കാന്‍ അന്താരാഷ്ട്ര തലത്തില്‍ തീരുമാനമായത്. മുപ്പത് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുത്തു. ഇറാഖിലും സിറിയയിലുമുള്ള ഭീകരരെ തകര്‍ക്കാന്‍ എല്ലാ മാര്‍ഗ്ഗങ്ങളും സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു.
ഭീകരതയ്ക്കെതിരായ പോരാട്ടം വൈകുന്നത് ലോകത്തിനാകെ ഭീഷണിയാണെന്നായിരുന്നു ഇറാഖ് പ്രസിഡന്റ് ഫൗദ് മൗസമിന്റെ പ്രതികരണം. ഇസ്ലാമിക് ഭീകരരുടെ പോരാട്ടം ശക്തമായതോടെ ഇവര്‍ക്കെതിരെയുള്ള സൈനിക നടപടി ശക്തമാക്കുമെ് അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഭീകരതയ്ക്കെതിരെ പോരാട്ടം വൈകുന്നത് രാജ്യത്തിന് തന്നെ ഭീഷണി ഉയര്ത്തുതായും ഒബാമ വ്യക്തമാക്കിയിരുന്നു.
ഇറാഖിനു മുകളിലുടെ പറക്കുന്ന വിമാനങ്ങളെ നിരീക്ഷിക്കാന്‍ ഫ്രാന്‍സും ബ്രിട്ടനും തീരുമാനിച്ചിട്ടുണ്ട്. പത്തിലധികം അറബ് രാജ്യങ്ങളും സൈനിക നടപടിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകരെയും ബ്രിട്ടീഷ് സന്നദ്ധപ്രവര്‍ത്തകനെയും ഭീകരര്‍ കഴുത്തറുത്തു കൊന്നതിനെത്തുടര്‍ന്ന് ഇസ്ലാമിക് സ്റ്റേറ്റിനെതിരെ അന്താരാഷ്ട്ര തലത്തില്‍ പ്രതിഷേധമുയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: