ന്യൂദല്‍ഹി: ചൈനീസ് പ്രസിഡന്റ് സി ജിങ്പിങ്
നാളെ ഗുജാറാത്തില്‍ വരാനിരിക്കെ ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തെ അഭിവാദനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം ചരിത്രാധീത കാലം മുതല്ക്കുള്ളതാണ്. സാംസ്ക്കാരികപരമായും പാരമ്പര്യപരമായും ഈ ബന്ധം തുടരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മനഷ്യരാശിക്കെല്ലാം ശോഭന ഭാവി നല്‍കുന്നതാണെന്നും ചൈനീസ് മാധ്യമപ്രവര്‍ത്തകനുമായി നടത്തിയ സംഭാഷണത്തില്‍ പ്രധാനമന്ത്രി വ്യക്തമാക്കി.
മനുഷ്യത്വത്തെ മാറ്റി മറിക്കുന്നതിന് ഈ ബന്ധം ഉതകുമെന്നും അതിലൂടെ ഈ ഗ്രഹത്തെ തന്നെ സുന്ദരമാക്കാനാകുമെന്നും മോദി പറഞ്ഞു.
ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം നിരവധി മൈലുകള്‍ താണ്ടുമെന്നാണ് കരുതുന്നതെന്നും ഇതിലൂടെ കേവലം ഇന്ത്യയ്ക്കും ചൈനയ്ക്കും മാത്രമല്ല എഷ്യന്‍ രാജ്യങ്ങള്‍ക്കെല്ലാം പുരോഗതി കൈവരിക്കാന്‍ സാധിക്കുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
ഇരു രാജ്യങ്ങളും കൂടിചേരുന്നതിലൂടെ ലോകത്തെ ജനസംഖ്യയിലെ 35 ശതമാനത്തോളം പേര്‍ക്ക് സാമ്പത്തികപരമായും അല്ലാതെയും നേട്ടമുണ്ടാകുമെന്നും മോദി ചൂണ്ടിക്കാട്ടി. ഇതില്‍ നിന്നുണ്ടാകുന്ന വികസനം കണക്കൂട്ടലുകള്ക്ക് അപ്പുറമായിരിക്കുമെന്നും മോദി പറഞ്ഞു.
താളെ കൊളംബോയില്‍ നിന്ന് അഹമ്മദാബാദില്‍ എത്തുന്ന ചൈനീസ് പ്രസിഡന്റിനെ മോദി തന്നെ എത്തി സ്വീകരിക്കും. ഉച്ചതിരിഞ്ഞായിരിക്കും ജിങ്പിങ് എത്തുക. ഇന്ത്യ സന്ദര്‍ശനം ഗുജറാത്തില്‍ നിന്നാരംഭിക്കുന്ന ആദ്യ ലോക നേതാവ് കൂടിയായിരിക്കും സി ജിങ്പിങ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: