കോട്ടയം: വിശ്വകര്മ്മദിനാചരണത്തില് സമുദായത്തിന്റെ ശക്തിയും ഐക്യവും തെളിയിക്കുന്ന ചടങ്ങാക്കി മാറ്റുമെന്ന്ന വിശ്വകര്‍മ്മ സര്‍വ്വീസ് സൊസൈറ്റി. 17ന് വിപുലമായ പരിപാടികളോടെ ചങ്ങനാശേരി, കോട്ടയം, വൈക്കം, മീനച്ചില്‍, കാഞ്ഞിരപ്പള്ളി താലൂക്ക് യൂണിയന് ആസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് മഹാശോഭായാത്രകളും സാംസ്കാരിക സമ്മേളനവും നടക്കും. താലൂക്ക് യൂണിയന് മന്ദിരങ്ങളും ശാഖാ മന്ദിരങ്ങളും സ്ഥാപനങ്ങളും ശാഖാ പരിധിയില്‍ വരുന്ന മുഴുവന്‍ വിശ്വകര്‍മ്മ ഭവനങ്ങളും സ്ഥാപനങ്ങളും സാഫറോണ്‍ കളറിലുള്ള പതാകകള്‍ കൊണ്ടും വൈദ്യുത ദീപാലങ്കാരങ്ങള്‍ കൊണ്ടും വര്ണശബളമാക്കും.
ശാഖകളിലും യൂണിയന് മന്ദിരങ്ങളിലും വിശേഷാല്‍ വിശ്വകര്‍മ്മ ദേവ പൂജ, അര്‍ച്ചന, വിശ്വകര്‍മ ഭാഗവതപാരായണം, പ്രസാദവിതരണം, മഹിളാ സംഘത്തിന്റെ നേതൃത്വത്തില്‍ വിശ്വകര്‍മ്മ സ്തുതി ഗീതാലാപനം എന്നിവ നടത്തുമെന്ന് ഭാരവാഹികളായ കെ.ആര്. സുധീന്ദ്രന്‍, എം.പി. രാധാകൃഷ്ണന്, സി.ആര്. ബിജുമോന് എന്നിവര്‍ അറിയിച്ചു.
വിശ്വകര്‍മ്മ സര്‍വ്വീസ് സൊസൈറ്റി കോട്ടയം താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തില്‍ തിരുനക്കര ശിവശക്തി ഓഡിറ്റോറിയത്തില്‍ സാംസ്കാരിക സമ്മേളനം നടക്കും. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് ഉദ്ഘാടനം ചെയ്യും. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു വിശ്വകര്‍മദിന സന്ദേശം നല്‍കും.
ആഘോഷപരിപാടികള്‍ക്ക് തുടക്കം കുറിച്ച് താലൂക്ക് യൂണിയന് മന്ദിരത്തില്‍ പ്രസിഡന്റ് എ. രാജന് പതാക ഉയര്‍ത്തും. വൈകിട്ട് 4ന് നടക്കുന്ന ശോഭായാത്ര നഗരപ്രദക്ഷിണം ചെയ്ത് തിരുനക്കര ശിവശക്തി ഹാളില്‍ സമാപിക്കും. സാസ്കാരിക സമ്മേളനം മുനിസിപ്പല്‍ ചെയര്മാന് എം.പി. സന്തോഷ്കുമാര്‍, തിരുനക്കര ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് സി.എന്‍. സുബാഷ് തുടങ്ങിയവര്‍ പങ്കെടുക്കും. പരിപാടികള്‍ക്ക് എ. രാജന്, പി.ജി. ചന്ദ്രബാബു, കെ.കെ. രാജപ്പന്, രേവമ്മ വിജയനാഥ്, ജയ ആര്.ബാബു, പൊന്നമ്മ ദാമോദരന്‍ എന്നിവര്‍ നേതൃത്വം നല്കി.
പാലാ: വിശ്വകര്‍മ്മ സര്‍വ്വീസ് സൊസൈറ്റി മീനച്ചില്‍ താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തില്‍ വിശ്വകര്‍മ്മ ദിനാഘോഷങ്ങള്‍ ഇന്ന് നടക്കും. രാവിലെ 9ന് പതാക ഉയര്‍ത്തലോടെ പരിപാടികള്‍ ആരംഭിക്കും. ഉച്ചയ്ക്ക് 2ന് വ്യാപാരഭവന് ഓഡിറ്റോറിയത്തില്‍ നടക്കും. പൊതുസമ്മേളനം കുടക്കച്ചിറ വിദ്യാധിരാജ സേവാശ്രമത്തിലെ സ്വാമി അഭയാനന്ദ തീര്‍ത്ഥപാദര്‍ ഉദ്ഘാ ടനം ചെയ്യും. അഡ്വ. എസ്. ജയസൂര്യന്‍ മുഖ്യപ്രഭാഷണം നടത്തും. വിഎസ്എസ് ജില്ലാ പ്രസിഡന്റ് കെ.ആര്. സുധീന്ദ്രന്‍ വിശ്വകര്മ്മസന്ദേശം നല്‍കും. വിദ്യാഭ്യാസ അവാര് ഡുദാനം പാലാ ഡിവൈഎസ്പി പി.എസ്. സനീഷ്ബാബു നിര്‍വ്വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: