മീററ്റ്: അവന് സ്കൂളില്‍ പോയിത്തുടങ്ങിയപ്പോള്‍ മറ്റു വിദ്യാര്‍ഥികള്‍ ഓടിയകന്നിരുന്നു, ഭയമായിരുന്നു അവനെ.പതുതെ പതുക്കെ അവരുടെ ഭീതിമാറിയെങ്കിലും കരണ്‍ സിംഗിന്റെ മാതാപിതാക്കളുടെ ആശങ്ക അകന്നിട്ടില്ല. അവന്റെ പൊക്കമാണ് രക്ഷിതാക്കളെ അലട്ടുന്നത്.
ഇപ്പോള്‍ അവന് പ്രായം ആറുവയസ്. പൊക്കം അഞ്ചടി ഏഴിഞ്ച്. അമിതാഭ് ബച്ചന് ആറടി രണ്ടിഞ്ചാണ് ഉയരമെന്ന് ഓര്‍ക്കുക. അപ്പോഴാണ് ആറു വയസുകാരന് അഞ്ചടി ഏഴിഞ്ച് ഉയരം. സ്കൂളില്‍ ചേര്‍ക്കാന്‍ കൊണ്ടുപോയസമയത്ത് ഉയരം അഞ്ചടി. ഒരുവര്‍ഷം കൊണ്ട് കൂടിയത് ഏഴിഞ്ച്. ഏറ്റവും ഉയരമുള്ള കുരുന്നെന്ന നിലയ്ക്ക് ഗിന്നസ് ബുക്കില്‍ കയറിപ്പറ്റിയ കരണിന്റെ 25 കാരി അമ്മയും അത്രയ്ക്ക് നിസാരക്കാരിയല്ല, ശ്വേത്സാന സിംഗിന്റെ പൊക്കം ഏഴടി രണ്ടിഞ്ച്. ഭാര്യ ഇപ്പോഴും വളരുകയാണെന്ന് ഭര്‍ത്താവും കരണിന്റെ പിതാവുമായ സഞ്ജയ് സിംഗ് പറയുന്നു.
രണ്ടു വര്‍ഷം നാലിഞ്ച് വീതം. 2012ല്‍ ഇന്ത്യയിലെ ഏറ്റവും പൊക്കമുള്ള വനിതയെന്ന ഗിന്നസ് റെക്കാര്‍ഡ് ശ്വേത്ലാനയ്ക്കായിരുന്നു.താന്‍ അവരെ 2007ല്‍ പ്രേമിച്ച് വിവാഹം കഴിക്കുമ്പോള്‍ അവരുടെ പൊക്കം ആറടി ആറിഞ്ചായിരുന്നു. സഞ്ജയ് പറയുന്നു. അമ്മയ്ക്കും മകനും മറ്റൊരു പ്രത്യേകതയുമുണ്ട്. വളരെ അകലെ നിന്നുള്ള ശബ്ദങ്ങള്‍ വരെ കൃത്യമായി കേള്‍ക്കാം….
പ്രതികരിക്കാൻ ഇവിടെ എഴുതുക: