തിരുവനന്തപുരം: കെ.ബി.ഗണേഷ്കുമാറിന് മന്ത്രിസ്ഥാനം നല്‍കാത്തത് ചതിയാണെന്ന് കേരള കോണ്‍ഗ്രസ് ബി നേതാവ് ആര്.ബാലകൃഷ്ണപിള്ള. മന്ത്രിസ്ഥാനം നല്കാത്തതുകൊണ്ട് പാര്‍ട്ടിക്ക് ദോഷമില്ലെന്നും ഇക്കാര്യം ആവശ്യപ്പെട്ട് താന്‍ ആരുടെയും പിന്നാലെ പോകില്ലെന്നും അദ്ദേഹം പറഞ്ഞു.
മദ്യം പൂര്‍ണമായി നിരോധിക്കണമെന്നതാണ് കേരള കോണ്‍ഗ്രസിന്റെ അഭിപ്രായമെന്ന് പറഞ്ഞ പിള്ള പെട്ടെന്നുള്ള മദ്യനിരോധനം അപ്രായോഗികമാണെന്ന് പറഞ്ഞു. മദ്യനിരോധനത്തിലൂടെ സംസ്ഥാനത്തിന് ധനനഷ്ടമുണ്ടാകുമെന്ന വാദം പൂര്‍ണമായും ശരിയല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വരുമാനം കൂട്ടാനായി ജനദ്രോഹപരമായ ഒരു നികുതിയും ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കരുതെന്ന് പറഞ്ഞ പിള്ള മദ്യനയം യു.ഡി.എഫില്‍ പിന്നീട് ചര്‍ച്ച ചെയ്തിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: