കല്‍പ്പറ്റ: കേന്ദ്ര പട്ടികവര്‍ഗ്ഗകാര്യ മന്ത്രാലയ സെക്രട്ടറി ഹൃഷികേശ് പാണ്ട നാളെ വയനാട്ടിലെത്തും. രാവിലെ മുതല്‍ ഓണിവയല്‍, ഗ്രാമത്തുവയല്‍, മരവയല്‍, മൂവട്ടി തുടങ്ങിയ പട്ടികവര്‍ഗ്ഗ കോളനികള്‍ സന്ദര്‍ശിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് കണിയാമ്പറ്റ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളും പ്രീമെട്രിക് ഹോസ്റ്റലും സന്ദര്‍ശിക്കും. വൈകുന്നേരം 6.30ന് ജില്ലാ കളക്ടറുടെ ചേംബറില്‍ വകുപ്പ് മന്ത്രിയുമായും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തും. 20ന് കേരള സന്ദര്‍ശനം അവസാനിപ്പിച്ച് മടങ്ങും.
പട്ടികവര്‍ഗ്ഗ വികസനവകുപ്പ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വിവിധപദ്ധതികള്‍ സംബന്ധിച്ച് സെക്രട്ടറിയുമായി മന്ത്രി പി.കെ.ജയലക്ഷ്മി ചര്‍ച്ച നടത്തും. മൂന്ന്ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് പാണ്ട കേരളത്തിലെത്തും. 20ന് കോയമ്പത്തൂരിലേക്ക് പോകും. കേരളത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന കേന്ദ്രപദ്ധതികളുടെ വിലയിരുത്തലും പുതിയ പദ്ധതികളുടെ ആസൂത്രണവും പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ വ്യത്യസ്തമായ പദ്ധതികളും സെക്രട്ടറി അവലോകനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: