ഉദുമ (കാസര്‍കോട്): ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ജന്മാഷ്ടമി ശോഭായാത്രയെ ആക്ഷേപിച്ച് സിപിഎം സംസ്ഥാന സമിതിയംഗം എം.വി.ജയരാജന്. ശോഭായാ്രതയില് കൃഷ്ണനെ കോണകമുപയോഗിച്ച് പുതപ്പിക്കുകയാണെന്നാണ് ജയരാജന്റെ ആക്ഷേപം. ഉദുമയില്‍ രക്തസാക്ഷി ദിനാചരണത്തില്‍ സംസാരിക്കുമ്പോഴാണ് ശോഭായാത്രയെയും ശ്രീകൃഷ്ണനെയും അവഹേളിച്ച് സിപിഎം നേതാവ് രംഗത്തെത്തിയത്.
കണ്ണൂരില്‍ ബാലഗോകുലത്തിന്റെ ശോഭായാത്രകള്‍ തടയുമെന്ന് സിപിഎം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ശോഭായാത്രയില്‍ വന്‍ പങ്കാളിത്തമുണ്ടായത് സിപിഎമ്മിന് നാണക്കേടുണ്ടാക്കി. ഇതിനു പിന്നാലെയാണ് ആക്ഷേപവുമായി നേതാവ് രംഗത്തെത്തിയത്. ക്ഷേ്രതത്തിനകത്ത് മാത്രമുണ്ടായിരുന്ന കൃഷ്ണനെ എല്ലാവര്ക്കും പ്രാര്ത്ഥിക്കാനാവുന്ന ദൈവമാക്കി മാറ്റിയത് കൃഷ്ണപിള്ളയും എകെജിയുമാണെന്നും ജയരാജന് അവകാശപ്പെട്ടു.
ആര്‍എസ്എസിന്റെ സ്വത്തല്ല കൃഷ്ണന്. എല്ലാ മതവിശ്വാസികളും ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ പോകാറുണ്ട്. അതില്‍ തെറ്റില്ലെന്നും ജയരാജന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: